‘ബിജെപിയെ തടയേണ്ടതെങ്ങനെയെന്ന് ഹൈദരാബാദ് കാണിച്ചുതന്നു’; ഇനി ഒരു പടി മുന്നില്‍ നിന്ന് നേരിടുമെന്ന് കെസിആറിന്റെ മകള്‍
ഹൈദരാബാദ്: ബിജെപിയെ എങ്ങനെ തടയണമെന്ന് ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കാണിച്ചു തന്നു എന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ടിആര്‍എസ് നേതാവുമായ കെ.കവിത. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കള്‍ പ്രചാരണത്തിനിറക്കി വോട്ടര്‍മാരെ തെറ്റിധരിപ്പിച്ചു. അതൊരു ബിജെപി തന്ത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അത് മനസിലായി. 2023 തെരഞ്ഞെടുപ്പിന് ഒരു പടി മുന്നില്‍ നിന്ന് ബിജെപിയെ നേരിടുമെന്ന് കവിത എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ടിആര്‍എസ് ദുര്‍ബലമായ പാര്‍ട്ടിയല്ല, 60 ലക്ഷത്തോളം അംഗങ്ങളുള്ള പാര്‍ട്ടിയാണ്. 2023 നിയമസഭാ […]

ഹൈദരാബാദ്: ബിജെപിയെ എങ്ങനെ തടയണമെന്ന് ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കാണിച്ചു തന്നു എന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ടിആര്‍എസ് നേതാവുമായ കെ.കവിത. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കള്‍ പ്രചാരണത്തിനിറക്കി വോട്ടര്‍മാരെ തെറ്റിധരിപ്പിച്ചു. അതൊരു ബിജെപി തന്ത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അത് മനസിലായി. 2023 തെരഞ്ഞെടുപ്പിന് ഒരു പടി മുന്നില്‍ നിന്ന് ബിജെപിയെ നേരിടുമെന്ന് കവിത എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ടിആര്‍എസ് ദുര്‍ബലമായ പാര്‍ട്ടിയല്ല, 60 ലക്ഷത്തോളം അംഗങ്ങളുള്ള പാര്‍ട്ടിയാണ്. 2023 നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിശക്തമായി തിരിച്ചുവരും. ബിജെപിയുടെ മുന്നേറ്റത്തെ തടയിടാന്‍ സാധിക്കുന്ന രീതിയിലായിരിക്കുമത്. മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ ടിആര്‍സിനെ മാതൃകയാക്കണമെന്നും കവിത അഭിമുഖത്തില്‍ വ്യക്തമാക്കി.മേയര്‍ സ്ഥാനത്തിന് ഒവൈസിയുടെ പിന്തുണ തേടുമോ ഇല്ലെയോന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കവിത പറഞ്ഞു.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് ആണ് വലിയ ഒറ്റ കക്ഷി. ഭരണം പിടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന വന്‍ പ്രചാരണ കോലാഹലങ്ങള്‍ക്ക് ബിജെപിയെ അധികാരത്തില്‍ എത്തിക്കാനായില്ല. കേവല ഭൂരിപക്ഷത്തിനുള്ള 76 സീറ്റ് ആര്‍ക്കും നേടാനായില്ല. ആകെയുള്ള 150 ഡിവിഷനില്‍ 55ല്‍ ടിആര്‍എസ് ജയിച്ചു. 48 സീറ്റില്‍ ബിജെപി. 2016ല്‍ നാലു സീറ്റില്‍ ഒതുങ്ങിയ ബിജെപി നില മെച്ചപ്പെടുത്തി. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 44 സീറ്റ് ജയിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ ഒതുങ്ങി.