ഹൈദരാബാദ് തെരഞ്ഞെടുപ്പ്; ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റം: ടിആര്‍എസ് ആധിപത്യം തകരുമോ?
ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. 43 സീറ്റുകളിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്. ടിആര്‍എസ് 16 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ തുടരുന്നത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ ഏറെ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര് (46.55 […]

ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപിക്ക് മുന്നേറ്റം. 43 സീറ്റുകളിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്. ടിആര്‍എസ് 16 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ തുടരുന്നത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ ഏറെ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര് (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്.
നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായ രീതിയിലുള്ള പ്രചരണമാണ് ഹൈദരാബാദ് കോര്പ്പറേഷന് തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ഹൈദരാബാദിലെത്തിയിരുന്നു.
150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആര്.എസ്. 99 സീറ്റുകളിലും അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിക്കുകയുണ്ടായി.