Top

ഹൈദരാബാദില്‍ രണ്ടാം സ്ഥാനത്ത് ബിജെപി; എഐഎംഐഎം മൂന്നാം സ്ഥാനത്ത്, ടിആര്‍എസ് മുന്നേറ്റം തുടരുന്നു

തെലങ്കാന: ഹൈദരാബാദ് കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ രണ്ടാം സ്ഥാനത്തേക്കെത്തി ബിജെപി. എഐഎംഐഎമ്മിനെ പിന്തള്ളിയാണ് ബിജെപി മുന്നേറ്റം. 41 സീറ്റുകളിലാണ് ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ടിആര്‍എസ് 65 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എഐഎംഐഎം 37 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ ്‌ലീഡ് ചെയ്യുന്നത്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ബിജെപിയായിരുന്നു മുന്നില്‍. 26-ാം നമ്പര്‍ വാര്‍ഡിലെ 69ാം പോളിംഗ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി പിശക് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കി. നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് […]

4 Dec 2020 6:06 AM GMT

ഹൈദരാബാദില്‍ രണ്ടാം സ്ഥാനത്ത് ബിജെപി; എഐഎംഐഎം മൂന്നാം സ്ഥാനത്ത്, ടിആര്‍എസ് മുന്നേറ്റം തുടരുന്നു
X

തെലങ്കാന: ഹൈദരാബാദ് കോര്‍പ്പറേഷന്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ രണ്ടാം സ്ഥാനത്തേക്കെത്തി ബിജെപി. എഐഎംഐഎമ്മിനെ പിന്തള്ളിയാണ് ബിജെപി മുന്നേറ്റം. 41 സീറ്റുകളിലാണ് ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

ടിആര്‍എസ് 65 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എഐഎംഐഎം 37 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ ്‌ലീഡ് ചെയ്യുന്നത്.

നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ബിജെപിയായിരുന്നു മുന്നില്‍. 26-ാം നമ്പര്‍ വാര്‍ഡിലെ 69ാം പോളിംഗ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി പിശക് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കി.

നഗരത്തിലെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ തുടരുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 46.6 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പറാണ് വോട്ടിംഗിനായി ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഫലം പൂര്‍ണ്ണമായി പുറത്തുവരുമ്പോള്‍ വൈകും. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 74.67 ലക്ഷം സമ്മതിദായകരില്‍ 34.50 ലക്ഷം പേര്‍ (46.55 ശതമാനം) മാത്രമാണ് വോട്ടുചെയ്തത്. 150 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2016ല്‍ ടി.ആര്‍.എസ്. 99 സീറ്റുകളിലും ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി ഒരിടത്തും കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ജയിച്ചിരുന്നു.

2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ പ്രാധാന്യത്തോടെയാണ് പാര്‍ട്ടികള്‍ ഫലത്തെ നോക്കികാണുന്നത്. നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് സമാനമായ രീതിയിലുള്ള പ്രചരണമാണ് ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടായിരുന്നത്. ബിജെപിക്ക് വേണ്ടി ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് ജെ.പി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ പ്രചാരണത്തിന് എത്തിയിരുന്നു. ടി.ആര്‍.എസിന്റെ പ്രചാരണത്തിന് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി രാമ റാവു നേതൃത്വം നല്‍കി. പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവും സജീവമായി രംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിനായി നല്‍കിയത് സംസ്ഥാന പ്രസിഡന്റ് എന്‍. ഉത്തം കുമാര്‍ റെഡ്ഡിയും വര്‍ക്കിംഗ് പ്രസിഡന്റ് എ. രേവന്ത് റെഡ്ഡിയമായിരുന്നു രംഗത്തുണ്ടായിരുന്നത്. എ.ഐ.എം.ഐ.എമ്മിനായി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, അക്ബറുദ്ദീന്‍ ഉവൈസി എന്നിവരായിരുന്നു രംഗത്ത് ഉണ്ടായിരുന്നത്.

തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഹൈദരാബാദിന്റെ പേരുമാറ്റുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഹൈദരാബാദില്‍ ബിജെപി വിജയിച്ചാല്‍ നഗരത്തിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റും എന്നായിരുന്നു യോഗിയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ മറുപടിയുമായി ഒവൈസിയും രംഗത്തെത്തിയിരുന്നു. പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നവരുടെ പരമ്പര തന്നെ അവസാനിച്ചാലും ഹൈദരാബാദിന്റെ പേര് നിലനില്‍ക്കുമെന്ന് ഒവൈസി പറഞ്ഞു. ഹൈദരാബാദില്‍ റോഹിങ്ക്യകള്‍ക്കും പാകിസ്ഥാനികള്‍ക്കും വോട്ടുണ്ടെന്ന് വരെ ബി.ജെ.പി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഉവൈസി ബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് മാറ്റം ആരംഭിച്ചിരിക്കുകയാണെന്നാണ് ബിജെപി എംപി ഡി അരവിന്ദ് തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഉപതെരഞ്ഞെടുപ്പും കോര്‍പ്പറേഷനിലെ ലീഡ് നിലയും ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ വാക്കുകള്‍. വൈകുന്നേരം വരെ കാത്തിരിക്കാമെന്നും, പക്ഷേ ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ടിആര്‍എസിന് വ്യക്തമായ സന്ദേശമാണിത് നല്‍കുന്നതെന്നും ഡി അരവിന്ദ് പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ വെറും നാല് സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചിരുന്നത്.

Next Story