Top

‘തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുത്, വോട്ടും ചെയ്യരുത്’: ഡോ: ഹുസൈന്‍ മടവൂര്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും വോട്ട് ചെയ്യരുതെന്നുമുള്ള ആഹ്വാനവുമായി കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍. കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം. മദ്യം നിരോധിക്കുമെന്ന് മയക്കുമരുന്ന വ്യാപനം തടയുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കണമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം […]

20 Feb 2021 8:00 PM GMT

‘തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുത്, വോട്ടും ചെയ്യരുത്’: ഡോ: ഹുസൈന്‍ മടവൂര്‍
X

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മദ്യപാനികളെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും വോട്ട് ചെയ്യരുതെന്നുമുള്ള ആഹ്വാനവുമായി കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍. കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

മദ്യം നിരോധിക്കുമെന്ന് മയക്കുമരുന്ന വ്യാപനം തടയുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കണമെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.ഭരണാധികാരികളും നിയമപാലകരും നാട്ടുകാരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ മദ്യവിമുക്ത ഭാരതം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം പൂവണിയൂവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം നേടിയവരിലും വര്‍ഗീയ വിത്തുകള്‍ വളരുന്നെന്നത് ഏറ്റവും വലിയ ദുരന്തമാണെന്ന് കഴിഞ്ഞ ദിവസം ഹുസൈന്‍ മടവൂര്‍ പറഞ്ഞിരുന്നു. കേരള അറബിക് മുന്‍ഷീസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Next Story