Top

ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകന്‍റെ ജനനേന്ദ്രിയത്തിൽ ഭർത്താവ് വെടിവെച്ചു

തിരുവല്ല: ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകനായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഭർത്താവ് വെടിവെച്ചു. എയർ ​ഗൺ ഉപയോ​ഗിച്ചാണ് വെടിവെച്ചത്. വെടിയേറ്റയാൾക്ക് സാരമായ പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം വടവാതൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനാണ് വെടിയുതിർത്തത്. ഇയാളുടെ ഭാര്യയുമായി വെടിയേറ്റയാൾ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. വെടിയേറ്റയുടൻ ഇയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദ്യം വലിയ ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് അതിവേ​ഗം തിരികെ പോയി. പിന്നീട് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് […]

26 July 2021 2:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകന്‍റെ ജനനേന്ദ്രിയത്തിൽ ഭർത്താവ് വെടിവെച്ചു
X

തിരുവല്ല: ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകനായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഭർത്താവ് വെടിവെച്ചു. എയർ ​ഗൺ ഉപയോ​ഗിച്ചാണ് വെടിവെച്ചത്. വെടിയേറ്റയാൾക്ക് സാരമായ പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം വടവാതൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനാണ് വെടിയുതിർത്തത്. ഇയാളുടെ ഭാര്യയുമായി വെടിയേറ്റയാൾ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

വെടിയേറ്റയുടൻ ഇയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദ്യം വലിയ ആരോ​ഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് അതിവേ​ഗം തിരികെ പോയി. പിന്നീട് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. വെടിവെച്ചയാളും ഭാര്യയും തമ്മിൽ വിവാ​ഹ മോചനത്തിന് കേസ് നിലനിൽക്കുന്നുണ്ട്. ഇരുവരും ഏറെ നാളായി വ്യത്യസ്ഥ ഇടങ്ങളിലാണ് താമസിക്കുന്നത്. വിഷയം വാർത്താ പ്രാധാന്യം നേടിയതോടെ പൊലീസ് അന്വേഷണം നടത്തിയേക്കും.

ഭാര്യയും ഭർത്താവും തമ്മിൽ പിരിയുന്നത് സംബന്ധിച്ച് തർക്കമുണ്ടായി. ഇതിനിടെയിലാണ് കാമുകന് നേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ടുകൾ. കാമുകൻ താമസിക്കുന്ന വീട്ടിൽ വെച്ചാണ് തർക്കമുണ്ടായതെന്നാണ് സൂചന.

Next Story