മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭാര്യ കൊല്ലപ്പെട്ടു; നാല് കുട്ടികള്‍ അനാഥരായി
മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരണപ്പെട്ടു. വയനാട് വടുവഞ്ചാലില്‍ വടുവഞ്ചാല്‍ അറുപത്കൊല്ലി പണിയ കോളനിയില്‍ താമസിക്കുന്ന സീനയാണ് ഭര്‍ത്താവ് വിജയിടെ അടിയേറ്റ് മരണപ്പെട്ടത്. ഇതോടെ ഇവരുടെ നാല് മക്കള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. സംഭവത്തില്‍ ഭര്‍ത്താവ് വിജയിയെ പൊലീസ് അറസ്റ്റ് ചെയ്തു. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. എന്നാല്‍ സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്ന വിജയ് കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടില്‍ എത്തുകയും ഫോണിനെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും […]

മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരണപ്പെട്ടു. വയനാട് വടുവഞ്ചാലില്‍ വടുവഞ്ചാല്‍ അറുപത്കൊല്ലി പണിയ കോളനിയില്‍ താമസിക്കുന്ന സീനയാണ് ഭര്‍ത്താവ് വിജയിടെ അടിയേറ്റ് മരണപ്പെട്ടത്. ഇതോടെ ഇവരുടെ നാല് മക്കള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടു. സംഭവത്തില്‍ ഭര്‍ത്താവ് വിജയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ഇവരുടേത. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. എന്നാല്‍ സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്ന വിജയ് കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടില്‍ എത്തുകയും ഫോണിനെ ചൊല്ലി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുന്നതിനിടയില്‍ വിജയ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. തല ചുവരിലിടിച്ച സീന അബോധവസ്ഥയിലാവുകയും ശേഷം വിജയ് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും വഴിമധ്യേ സീന മരണമടഞ്ഞു.
അയല്‍വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വിജയിയെ കസ്റ്റഡിയിലെടുത്തു. നാല് പെണ്‍കുഞ്ഞുങ്ങളാണ് ഇരുവര്‍ക്കും ഉളളത്, അച്ഛന്റെ മദ്യപാനം മൂലം ഈ കുരുന്നുകള്‍ക്ക് അവരുടെ അമ്മയെ നഷ്ടമായി. ഇനി കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈനിന് കൈമാറുമെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചത്.