Top

51കാരി ഷോക്കേറ്റു മരിച്ചു; 28കാരനായ ഭർത്താവ് അറസ്റ്റിൽ

അയൽവാസികളാണ് ശാഖയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് 4 മണിക്കൂർ മുൻപ് ശാഖ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

26 Dec 2020 2:08 AM GMT

51കാരി ഷോക്കേറ്റു മരിച്ചു; 28കാരനായ ഭർത്താവ് അറസ്റ്റിൽ
X

തിരുവനന്തപുരം: നെയ്യാറ്റിൻകര കാരക്കോണത്ത് മധ്യവയസ്കയുടെ മരണത്തിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരിയെയാണ് സ്വവസതിയിൽ ഇന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. 51 വയസ്സായിരുന്നു. ശാഖ കുമാരിയും നെയ്യാറ്റിൻകര സ്വദേശി അരുണും തമ്മിലുള്ള വിവാഹം 2 മാസങ്ങൾക്ക് മുൻപാണ് നടന്നത്. 28 വയസ്സാണ് അരുണിന്.

ഇന്ന് രാവിലെ അരുൺ തന്റെ ഭാര്യ ഷോക്കേറ്റ് വീണു എന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. അയൽവാസികളാണ് ശാഖയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് 4 മണിക്കൂർ മുൻപ് ശാഖ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

മാത്രമല്ല ശാഖയുടെ മൂക്കിൽ മുറിവും ഉണ്ടായിരുന്നു. ഭർത്താവ് അരുണിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. അരുണുമായി വെള്ളറട പോലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തി

Next Story