സംശയ രോഗം; ഭാര്യയുടെ തലയറുത്തെടുത്ത് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍
സംശയം മൂലം ഭര്‍ത്താവ് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി. ഭാര്യയുടെ തലയറുത്ത ശേഷം ശിരസുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം നടന്നത്. 35 വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി അറുത്തെടുത്ത ശിരസുമായി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വെളളിയാഴ്ച രാവിലെയാണ് ഈ ക്രൂരകൃത്യം നടന്നത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ രാവിലെ കടുത്ത വഴക്ക് നടന്നിരുന്നു. തര്‍ക്കം മൂത്തതോടെ ഭര്‍ത്താവ് ചിന്നാര്‍ യാദവ് ആയുധമെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. ഭാര്യയുടെ അറുത്തെടുത്ത തലയുമായി പൊലീസ് […]

സംശയം മൂലം ഭര്‍ത്താവ് ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി. ഭാര്യയുടെ തലയറുത്ത ശേഷം ശിരസുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം നടന്നത്. 35 വയസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി അറുത്തെടുത്ത ശിരസുമായി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
വെളളിയാഴ്ച രാവിലെയാണ് ഈ ക്രൂരകൃത്യം നടന്നത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മില്‍ രാവിലെ കടുത്ത വഴക്ക് നടന്നിരുന്നു. തര്‍ക്കം മൂത്തതോടെ ഭര്‍ത്താവ് ചിന്നാര്‍ യാദവ് ആയുധമെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു.
ഭാര്യയുടെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍ പ്രതി എത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്.
- TAGS:
- Murder
- Uttar Pradesh