മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; ആക്രമണം മര്‍ദ്ദന വിവരം പൊലീസില്‍ അറിയിച്ചതിന്
മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. കൈക്കോടാലികൊണ്ടാണ് മുഹമ്മദ് സലീം ഭാര്യയെ ആക്രമിച്ചത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സലീം മര്‍ദ്ദിച്ചുവെന്ന് പരാതി നല്കി പൊലീസിനെ വിളിച്ചു വരുത്തിയതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മദ്യലഹരിയില്‍ സലീം മര്‍ദ്ദിക്കുന്നതായി സീനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം മറഞ്ഞിരുന്ന […]
23 Jun 2021 3:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. കൈക്കോടാലികൊണ്ടാണ് മുഹമ്മദ് സലീം ഭാര്യയെ ആക്രമിച്ചത്.
ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സലീം മര്‍ദ്ദിച്ചുവെന്ന് പരാതി നല്കി പൊലീസിനെ വിളിച്ചു വരുത്തിയതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
മദ്യലഹരിയില്‍ സലീം മര്‍ദ്ദിക്കുന്നതായി സീനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം മറഞ്ഞിരുന്ന മുഹമ്മദ് സലീം പിന്നാലെ സീനത്തിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ കുട്ടിയ്ക്കും ആക്രമണത്തിനിടെ പരുക്കേറ്റിട്ടുണ്ട്.
- TAGS:
- Malappuram
- Violence