ഭാര്യയെയും ഭര്‍ത്താവിനെയും സ്ഥാനാര്‍ത്ഥികളാക്കി സിപിഐഎം; മത്സരിക്കുന്നത് സ്വതന്ത്ര ചിഹ്നത്തില്‍
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെയും ഭര്‍ത്താവിനെയും സ്ഥാനാര്‍ത്ഥികളാക്കി എല്‍ഡിഎഫ്. കോട്ടക്കല്‍ നഗരസഭയിലാണ് ദമ്പതികള്‍ രണ്ട് വാര്‍ഡുകളിലായി ജനവിധി തേടുന്നത്. നഗരസഭയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് തത്രംപള്ളി കുടുംബത്തില്‍ നിന്ന് ടിപി സുബൈറും ഭാര്യ സെറീന സുബൈറും മത്സരിക്കുന്നത്. നിലവില്‍ ഭര്‍ത്താവ് കൗണ്‍സിലറായ വാര്‍ഡിലാണ് ഭാര്യ മത്സരിക്കുന്നത്. മുസ്ലിം ലീഗിന്റെ കോട്ടയായ 11ാം വാര്‍ഡില്‍ നിന്നാണ് സിപിഐഎം നേതാവായ സുബൈര്‍ അട്ടിമറി വിജയം നേടിയത്. ഇക്കുറി ഈ വാര്‍ഡ് വനിതാ സംവരണമായതോടെ സ്ഥാനാര്‍ത്ഥിയായി സുബൈറിന്റെ ഭാര്യ സെറീനയെ നിശ്ചിക്കുകയായിരുന്നു. […]

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയെയും ഭര്‍ത്താവിനെയും സ്ഥാനാര്‍ത്ഥികളാക്കി എല്‍ഡിഎഫ്. കോട്ടക്കല്‍ നഗരസഭയിലാണ് ദമ്പതികള്‍ രണ്ട് വാര്‍ഡുകളിലായി ജനവിധി തേടുന്നത്.
നഗരസഭയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് തത്രംപള്ളി കുടുംബത്തില്‍ നിന്ന് ടിപി സുബൈറും ഭാര്യ സെറീന സുബൈറും മത്സരിക്കുന്നത്. നിലവില്‍ ഭര്‍ത്താവ് കൗണ്‍സിലറായ വാര്‍ഡിലാണ് ഭാര്യ മത്സരിക്കുന്നത്.
മുസ്ലിം ലീഗിന്റെ കോട്ടയായ 11ാം വാര്‍ഡില്‍ നിന്നാണ് സിപിഐഎം നേതാവായ സുബൈര്‍ അട്ടിമറി വിജയം നേടിയത്. ഇക്കുറി ഈ വാര്‍ഡ് വനിതാ സംവരണമായതോടെ സ്ഥാനാര്‍ത്ഥിയായി സുബൈറിന്റെ ഭാര്യ സെറീനയെ നിശ്ചിക്കുകയായിരുന്നു.
സുബൈറിനെ മറ്റൊരു സീറ്റിലേക്ക് നിയോഗിച്ചിരിക്കുകയാണ് സിപിഐഎം. 13ാം വാര്‍ഡ് പാപ്പായിലാണ് സുബൈര്‍ മത്സരിക്കുന്നത്. 2005ലാണ് സുബൈര്‍ ആദ്യമായി മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടു. പിന്നീട് പഞ്ചായത്ത് നഗരസഭയായി. 11ാം വാര്‍ഡില്‍ വീണ്ടും മത്സരിക്കാനെത്തുകയും ലീഗ് നേതാവായ പാറൊളി മൂസക്കുട്ടി ഹാജിയെ പരാജയപ്പെടുത്തുകയുമായിരുന്നു.
സെറീനയ്ക്കെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുബൈദ കറുമണ്ണില്‍ മത്സരിക്കും. സുബൈറിനെതിരെ ഇപി റഫീക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.