കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനും സംയുക്ത പ്രമേയം കൊണ്ടുവരണമെന്ന് ഹുറിയത്ത്
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനും സംയുക്ത പ്രമേയം കൊണ്ടുവരണമെന്ന് ഹുറിയത്ത് കോണ്‍ഫ്രന്‍സ്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തകളഞ്ഞതിന് ശേഷം ഇതാദ്യമായാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തുന്നത്. മിര്‍വെയ്സ് ഉമര്‍ ഫറൂഖിയുടെ നേതൃത്വത്തിലുള്ള ഹുറിയത്ത് വിഭാഗമാണ് ഇന്ത്യയും പാകിസ്താനും ജമ്മു-കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. സംഘടനയുടെ നയങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഹുറീയത്ത് കോണ്‍ഫ്രന്‍സ് ഇത് സംബന്ധിച്ച ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ […]
9 July 2021 12:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയും പാകിസ്താനും സംയുക്ത പ്രമേയം കൊണ്ടുവരണമെന്ന് ഹുറിയത്ത് കോണ്‍ഫ്രന്‍സ്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തകളഞ്ഞതിന് ശേഷം ഇതാദ്യമായാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തുന്നത്. മിര്‍വെയ്സ് ഉമര്‍ ഫറൂഖിയുടെ നേതൃത്വത്തിലുള്ള ഹുറിയത്ത് വിഭാഗമാണ് ഇന്ത്യയും പാകിസ്താനും ജമ്മു-കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. സംഘടനയുടെ നയങ്ങള്‍ സംബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഹുറീയത്ത് കോണ്‍ഫ്രന്‍സ് ഇത് സംബന്ധിച്ച ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ജമ്മു-കശ്മീരില്‍ ജനസംഖ്യാപരമായ മാറ്റം വരുത്തുന്നത് നിര്‍ത്തിവെക്കണമെന്നും ജമ്മു-കശ്മീര്‍ ജനത അനുഭവിച്ചിരുന്ന അധികാരങ്ങള്‍ പുനസ്ഥാപിക്കണമെന്നും ഹുറിയത്ത് ആവശ്യപ്പെട്ടു. കൂടാതെ യുവാക്കളേയും രാഷ്ട്രീയ നേതാക്കളേയും തടവില്‍ നിന്ന് എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന ആവശ്യവും ഹുറിയത്ത് ഉയര്‍ത്തിയിട്ടുണ്ട്. ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഹുറിയത്ത് അധ്യക്ഷന്‍ മിര്‍വെയ്സ് ഉമര്‍ ഫറൂഖിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം 370ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് ഹുറീയത്ത് പിന്നോട്ടുപോയിരിക്കുന്നതായി പ്രസ്താവന സൂചന നല്‍കുന്നുണ്ട്.
ഹുറിയത്ത് എല്ലായ്പ്പോഴും ജമ്മു-കശ്മീര്‍ ജനതയുടെ സമാധാനവും ഉന്നമനവുമാണ് ലക്ഷ്യം വെയ്ക്കുന്നത്. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഇന്ത്യയും പാകിസ്താനും ജമ്മു-കശ്മീരിലെ ജനതയും തമ്മില്‍ നടത്തുന്ന സംഭാഷണത്തിലൂടെ പ്രമേയം ഉരുത്തിരിയണം. അതിലൂടെ മാത്രമേ കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയൂവെന്നും ഹുറിയത്ത് കോണ്‍ഫ്രന്‍സ് പ്രസ്താവനയില്‍ സൂചിപ്പിച്ചു.