Top

മരണപ്പോരില്‍ ‘ജീവന്‍ ബാക്കി’ ഫ്രാന്‍സിന്; ജര്‍മനിയെ സെല്‍ഫ് ഗോള്‍ ചതിച്ചു, വില്ലനായി ഹമ്മല്‍സ്

യൂറോ കപ്പ് ഫുട്‌ബോളില്‍ മരണഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അവര്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോൡനാണ് വീഴ്ത്തിയത്. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ പ്രതിരോധ താരം മാറ്റ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ജര്‍മനിക്കു വിനയായത്. മത്സരത്തില്‍ രണ്ടു തവണ കൂടി ഫ്രാന്‍സ് ജര്‍മന്‍ വലകുലുക്കിയെങ്കിലും കരീം ബെന്‍സേമയുടെയും കിലിയന്‍ എംബാപ്പെയുടെയും ഷോട്ടുകള്‍ റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ജര്‍മനിയുടെ നാണക്കേട് കുറഞ്ഞു. ജര്‍മന്‍ ക്ലബ് ബയേണ്‍ […]

15 Jun 2021 8:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരണപ്പോരില്‍ ‘ജീവന്‍ ബാക്കി’ ഫ്രാന്‍സിന്; ജര്‍മനിയെ സെല്‍ഫ് ഗോള്‍ ചതിച്ചു, വില്ലനായി ഹമ്മല്‍സ്
X

യൂറോ കപ്പ് ഫുട്‌ബോളില്‍ മരണഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അവര്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോൡനാണ് വീഴ്ത്തിയത്. സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റിയ പ്രതിരോധ താരം മാറ്റ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ജര്‍മനിക്കു വിനയായത്.

മത്സരത്തില്‍ രണ്ടു തവണ കൂടി ഫ്രാന്‍സ് ജര്‍മന്‍ വലകുലുക്കിയെങ്കിലും കരീം ബെന്‍സേമയുടെയും കിലിയന്‍ എംബാപ്പെയുടെയും ഷോട്ടുകള്‍ റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ ജര്‍മനിയുടെ നാണക്കേട് കുറഞ്ഞു.

ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ തട്ടകമായ അലയന്‍സ് അരീനയിലായിരുന്നു ലോകം കാത്തിരുന്ന പോരാട്ടം അരങ്ങേറിയത്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ തനതു മുഖമുദ്രയായ ആക്രമണ ഫുട്‌ബോള്‍ തന്നെ ഇരുടീമുകളും പുറത്തെടുത്തതോടെ മത്സരം ആവേശകരമായി.

എന്നാല്‍ മത്സരത്തിന്റെ 20-ാം മിനിറ്റില്‍ കളിയുടെ ഗതി അപ്പാടെ മാറ്റിയ ഗോള്‍ പിറന്നു. ഇടതു വിങ്ങില്‍ നിന്ന് അതിവേഗം നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ നിന്ന് പ്രതിരോധ താരം ലൂക്കാസ് ഹെര്‍ണാണ്ടസ് ജര്‍മന്‍ ഗോള്‍വലയ്ക്കു ലംബമായി എംബാപ്പെയ്ക്കു നല്‍കിയ പാസ് തടയാനുള്ള ശ്രമത്തിനിടെ ഹമ്മല്‍സ് സ്വന്തം വലയിലേക്കു പന്ത് തട്ടിയിടുകയായിരുന്നു.

അപ്രതീക്ഷിതമായി വഴങ്ങിയ ഗോളില്‍ ആദ്യം പകച്ചെങ്കിലും ജര്‍മനി ആക്രമിച്ചു തന്നെ കളിച്ചു. 22-ാം മിനിറ്റില്‍ തോമസ് മുള്ളറും 38-ാം മിനിറ്റില്‍ ഇല്‍കെയ് ഗുണ്ടോഗനും ഗോള്‍ മടക്കാനുള്ള അവസരങ്ങള്‍ ലഭിച്ചതാണ്. എന്നാല്‍ മോശം ഷോട്ടുകള്‍ വിനയായി.

ആദ്യപകുതിയില്‍ പിന്നീട് 41-ാം മിനിറ്റിലാണ് ഫ്രാന്‍സിന് മറ്റൊരവസരം ലഭിക്കുന്നത്. മധ്യനിര താരം പോള്‍ പോഗ്ബയുടെ പാസ് ലഭിക്കുമ്പോള്‍ ബെന്‍സേമ കൃത്യമായ പൊസിഷനിലായിരുന്നു. എന്നാല്‍ താരം ഷോട്ടെടുക്കാന്‍ വൈകിയതോടെ ലീഡ് ഉയര്‍ത്താമെന്ന ഫ്രഞ്ച് മോഹം പൊലിഞ്ഞു.

രണ്ടാം പകുതിയും ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെ പുറത്തെടുത്തു. 52-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും പോസ്റ്റ് വില്ലനായി. എംബാപ്പെ നല്‍കിയ പാസില്‍ നിന്ന് അഡ്രിയാന്‍ റാബിയോട്ട് തൊടുത്ത ഷോട്ട് പോസ്റ്റില്‍ ഇടിച്ചു മടങ്ങുകയായിരുന്നു.

ശേഷിച്ച മിനിറ്റുകളില്‍ സമനില ഗോളിനായി ജര്‍മനി പൊരുതിയെങ്കിലും ഫ്രാന്‍സ് വഴങ്ങിയില്ല. മത്സരത്തില്‍ അവസരങ്ങള്‍ കൂടുതല്‍ തുറന്നെടുത്തത് ഫ്രാന്‍സ് ആയിരുന്നു. എന്നാല്‍ ബോള്‍ പൊസെഷന്‍ കൂടുതല്‍ ജര്‍മനിക്കും. ഇരുടീമുകളും തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയരാതെ പോയപ്പോള്‍ സെല്‍ഫ് ഗോള്‍ വിധി നിര്‍ണയിച്ചു. ഗ്രൂപ്പ് എഫില്‍ 19-ന് ഹംഗറിയുമായാണ് ഫ്രാന്‍സിന്റെ അടുത്ത മത്സരം. അന്നേ ദിവസം ജര്‍മനി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിനെ നേരിടും.

Next Story

Popular Stories