
വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വീട്ടുടമയ്ക്കെതിരെ മനുഷ്യകടത്തിന് പൊലീസ് കേസ് എടുത്തു. ഫ്ലാറ്റുടമ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും കേസ് ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് മരിച്ച കുമാരിയുടെ ഭര്‍ത്താവും ബന്ധുക്കളും പൊലീസില്‍ പരാതി നല്കി. ഇതിനിടെ ഫ്ലാറ്റ് ഉടമ ഇംതിയാസ് ഇന്ന് മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കും.ഇയാള്‍ക്കെതിരെ ജൂവനല്‍ ജസ്റ്റീസ് നീയമപ്രകാരം മുന്‍പൊരു കേസുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് തമിഴ്നാട് കടലൂര്‍ സ്വദേശിനിയായ കുമാരി മരിച്ച സംഭവത്തിലാണ് മനുഷ്യക്കടത്ത് വകുപ്പ് കൂടി പൊലീസ് ഉള്‍പ്പെടുത്തിയത്. ഫ്ലാറ്റ് ഉടമയും അഭിഭാഷകനുമായി ഇംത്യാസ് അഹമ്മദ് ജോലിക്കെന്നപേരില്‍ കുമാരിയെ തമിഴനാട്കൊടില്‍ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം.
അന്യായമായി തടങ്കലില്‍വെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്. ഇതിനിടെ ഒളിവില്‍ പോയ ഇംത്യാസ് അഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ചു. പൊലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെയാണ് നടപടി. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.