സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍; പെണ്‍കുട്ടിയുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടോ എന്ന് അന്വേഷിക്കും

നെന്മാറയിലെ ഭര്‍തൃവീട്ടില്‍ 11 വര്‍ഷം ഒളിച്ചു താമസിച്ച സജിതയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടോ എന്ന് നേരിട്ട് അന്വേഷിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്ഥലത്തെത്തി സജിതയെയും റഹ്മാനെയും റഹ്മാന്റെ മാതാപിതാക്കളെയും നേരിട്ട് കണ്ട് സംസാരിച്ച ശേഷം കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇക്കാര്യം അറിയിച്ചത്. കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ടോമിന്‍ കെ തച്ചങ്കരിക്കാണ് സംഭവത്തിന്റെ അന്വേഷണ ചുമതല.

സജിത അനുഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ സജിതയെയും റഹ്മാനെയും നേരിട്ട് സന്ദര്‍ശിച്ചത്. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും കേസ് പരിഗണിക്കുക.

സംഭവത്തില്‍ നേരത്തെ വനിത കമ്മീഷനും പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു.
സജിതയും റഹ്മാനും ഇപ്പോള്‍ താമസിക്കുന്ന വീടും പത്ത് വര്‍ഷക്കാലം താമസിച്ചുവെന്ന് അവകാശപ്പെടുന്ന വീടും സന്ദര്‍ശിക്കുന്നതിനൊപ്പമാണ് ഇരുവരുടേയും മൊഴിയെടുത്തത്. പത്ത് വര്‍ഷവും ഇതേ വീട്ടില്‍ തന്നെയാണ് താമസിച്ചതെന്ന് സജിത ഉറച്ചുനില്‍ക്കുന്നതായി പാലക്കാട് നിന്നുള്ള വനിതാ കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞിരുന്നു.

ALSO READ: മുഖ്യമന്ത്രിക്ക് നാളെ മറുപടിയെന്ന് സുധാകരന്‍; അതിന് വേറെയും മറുപടിയുണ്ടാകുമെന്ന് എകെ ബാലന്‍

എന്തുകൊണ്ട് മറ്റൊരു വീട്ടിലേക്ക് മാറാന്‍ ശ്രമം നടത്തിയില്ലായെന്ന് അന്വേഷിച്ചപ്പോള്‍ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പും സാമ്പത്തിക പരാധീനകളെ കുറിച്ചുമാണ് ഇരുവരും മറുപടി നല്‍കിയതെന്നും ഷിജി വ്യക്തമാക്കിയിരുന്നു.

ALSO READ: ‘നേരിനൊപ്പം നിന്ന കേരള ജനതയ്ക്ക് നന്ദി’; നാളെ ലക്ഷദ്വീപിലേക്ക് പോകും, എന്നിട്ട് തിരിച്ച് വരുക തന്നെ ചെയ്യുമെന്ന് ഐഷ സുല്‍ത്താന

Covid 19 updates

Latest News