തുര്‍ക്കിഷ് യുവത ഇളകി; രാജ്യത്ത് വമ്പന്‍ പ്രക്ഷോഭം; പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളെന്ന് എര്ദൊഗാന്
തുര്‍ക്കിയില്‍ യൂണിവേഴ്സിറ്റി തലപ്പത്തേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂട്ടത്തോടെ തെരുവില്‍. ബൊഗസിസി യൂണിവേഴ്സിറ്റിയുടെ തലപ്പത്തേക്ക് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ ജസ്റ്റിസ് ആന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുന്‍ നേതാവിനെ നിയമിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ജനാധിപത്യ വിരുദ്ധമായാണ് നിയമനം നടന്നതെന്ന് സര്‍വകലാശാല വിദ്യാര്തഥികളും അധ്യാപകരും പ്രൊഫസര്‍മാരും ആരോപിക്കുന്നു. ഇസ്താബൂളില്‍ ഈ ആഴ്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത 250 പേരെയാണ് അറസ്റ്റ് ചെയ്തത്. അങ്കാരയില്‍ 69 പേര് അറസ്റ്റിലായി. തുര്‍ക്കിയിലെ ഏറ്റവും വലിയ സര്‍വകലാശാലയിലെ നിയമനമാണ് വിവാദമായത്. […]

തുര്‍ക്കിയില്‍ യൂണിവേഴ്സിറ്റി തലപ്പത്തേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂട്ടത്തോടെ തെരുവില്‍. ബൊഗസിസി യൂണിവേഴ്സിറ്റിയുടെ തലപ്പത്തേക്ക് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ ജസ്റ്റിസ് ആന്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ മുന്‍ നേതാവിനെ നിയമിച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ജനാധിപത്യ വിരുദ്ധമായാണ് നിയമനം നടന്നതെന്ന് സര്‍വകലാശാല വിദ്യാര്തഥികളും അധ്യാപകരും പ്രൊഫസര്‍മാരും ആരോപിക്കുന്നു. ഇസ്താബൂളില്‍ ഈ ആഴ്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത 250 പേരെയാണ് അറസ്റ്റ് ചെയ്തത്. അങ്കാരയില്‍ 69 പേര് അറസ്റ്റിലായി.
തുര്‍ക്കിയിലെ ഏറ്റവും വലിയ സര്‍വകലാശാലയിലെ നിയമനമാണ് വിവാദമായത്. രാജ്യത്തെ മതേതര ലിബറല്‍ രാഷട്രീയത്തിന്റെ കളരിയായി കരുതപ്പെടുന്ന സര്‍വകലാശാലയാണിത്.
പ്രക്ഷോഭം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന് എര്ദൊഗാന് ആരോപിച്ചു. ‘ ഈ രാജ്യം തീവ്രവാദികള്‍ ഭരിക്കില്ല. ഇത് തടയാന്‍ ഞങ്ങളെന്തും ചെയ്യും,’ എര്ദൊഗാന് പറഞ്ഞു. യുവപ്രക്ഷോഭകര്ക്ക് രാജ്യത്തിന്രെ ദേശീയ മൂല്യമോ ആത്മീയ മൂല്യമോ ഇല്ലെന്ന് എര്ദൊഗാന് പറഞ്ഞു.
2013 ല്‍ തുര്‍ക്കിയെ ഇളക്കി മറിച്ച പ്രക്ഷോഭത്തോടാണ് എര്ഗൊഗാന് ഇപ്പോഴത്തെ പ്രതിഷേധങ്ങളെ ഉപമിച്ചത്. ഇസ്താബൂളിലെ ഗെസി പാര്‍ട്ടില്‍ ഓട്ടോമന്‍ ബാരക്കുകള്‍ സ്ഥാപിക്കുന്നതിനെതിരെ വമ്പന്‍ പ്രക്ഷോഭം നടന്നിരുന്നു. അതൊരിക്കലും ആവര്‍ത്തില്ലെന്നും എര്ദൊഗാന് മുന്നറിയിപ്പ് നല്കി.
അതേസമയം താനൊരിക്കലും രാജി വെക്കുന്നതിനെ പറ്റി ആലോചിട്ടില്ലെന്നാണ് സര്‍വകലാശാല തലപ്പത്തേക്ക് നിയമിക്കപ്പെട്ട മെലിയ ബുലു പറയുന്നത്.
പ്രക്ഷോഭത്തില്‍ രാജ്യത്തെ ഇടതുപക്ഷവും എല്‍ജിബിടിക്യു സംഘടനകളുമാണ് പ്രക്ഷോഭത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ വാദം. പ്രക്ഷോഭത്തിലെ അലയൊലികളില്‍ രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ശബ്ദവും വലിയ രീതിയില്‍ ഉയരുന്നുണ്ട്. എന്നാല്‍ രാജ്യത്ത് എല്‍ജിബിടിക്യു എന്ന വിഭാഗമേ നിലനില്‍ക്കുന്നില്ലെന്നാണ് എര്ദൊഗാന് പറയുന്നത്. ദേശീയ, ആധ്യാത്മിക മൂല്യങ്ങളിലുറച്ച് തുര്‍ക്കി മുന്നേറുകയാണെന്നും എര്ദൊഗാന് പറയുന്നു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രക്ഷോഭത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തുണ്ട്.