ലക്ഷക്കണക്കിന് ഡോസ് വാക്സിന് പാഴാക്കി സംസ്ഥാനങ്ങള്‍; ഫലപ്രദമായി ഉപയോഗിച്ചത് കേരളം
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ഡോസ് വാക്സിന് പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ. രാജ്യത്ത് 44.78 ലക്ഷം ഡോസ് ആസൂത്രണമില്ലായ്മ മൂലം പാഴായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തമിഴ്നാട്, ഹരിയാന പഞ്ചാബ്, മണിപ്പൂര്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് വാക്സിന് പാഴാക്കിയ സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത്. 12.10 ശതമാനം വാക്സിന് തമിഴ്നാടിന് ഇത്തരത്തില്‍ നഷ്ടമായി. ഹരിയാന 7.74%, പഞ്ചാബ് 8.2%, മണിപ്പൂര്‍ 7.8%, തെലങ്കാന 7.55% എന്നിങ്ങനെയാണ് കണക്കുകള്‍. അതേസമയം വാക്സിന് ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് കേരളമാണ്. […]

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയില്‍ ലക്ഷക്കണക്കിന് ഡോസ് വാക്സിന് പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ. രാജ്യത്ത് 44.78 ലക്ഷം ഡോസ് ആസൂത്രണമില്ലായ്മ മൂലം പാഴായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തമിഴ്നാട്, ഹരിയാന പഞ്ചാബ്, മണിപ്പൂര്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് വാക്സിന് പാഴാക്കിയ സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത്. 12.10 ശതമാനം വാക്സിന് തമിഴ്നാടിന് ഇത്തരത്തില്‍ നഷ്ടമായി. ഹരിയാന 7.74%, പഞ്ചാബ് 8.2%, മണിപ്പൂര്‍ 7.8%, തെലങ്കാന 7.55% എന്നിങ്ങനെയാണ് കണക്കുകള്‍.
അതേസമയം വാക്സിന് ഫലപ്രദമായി ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ മുന്നിലുള്ളത് കേരളമാണ്. പഞ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ വാക്സിന് പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ചു.
പത്ത് പേര്‍ക്ക് നല്‍കാനുള്ള വാക്സിനാണ് ഒരു വാക്സിന് ബോട്ടിലില്‍ ഉണ്ടാവുക. ( വയലില്‍) പത്ത് പേര് വാക്സിന് സ്വീകരിക്കാന്‍ എത്തിയാലാണ് ഈ പൊട്ടിച്ച വാക്സിന് പൂര്‍ണമായും ഉപയോഗിക്കാന്‍ പറ്റൂ. എന്നാല്‍ ഗ്രാമീണ മേഖലയിലുള്‍പ്പെടെ ചില സെന്ററുകളില്‍ വാക്സിനേറ്റര്‍ ഓഫീസര്‍ പത്തു പേരെത്താതെയും ഈ വയലുകള്‍ തുറക്കുന്നു. ഇത് വാക്സിന് പാഴായിപ്പോവുന്നതിന് കാരണാവുന്നു. വാക്സിനേഷന് സംബന്ധിച്ച് കൃത്യമായ ആസൂത്രണം ഇല്ലാത്തതാണ് ഇതിന് കാരണമാവുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.