
ഹൈദരാബാദിലെ ബെല്ലാരം വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി. ബെല്ലാരമിലെ വ്യവസായ വികസന മേഖലയിലെ വിന്ധ്യ ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ തൊഴിലാളികൾ ഫാക്ടറിക്കകത്തു കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന ലായനിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം ലഭിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദിന്റെ ഗ്രാമീണമേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ നിന്ന് തീയും കനത്ത പുകയും ഉയരുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ദൃക്സാക്ഷി പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമാകുന്നു.
Next Story