Top

ബോളിവുഡിലെ സൂപ്പർ താരങ്ങൾ വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ

തമിഴിലെ ബ്ളോക് ബസ്റ്റർ ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഹൃഥ്വിക് റോഷനും സൈഫ് അലി ഖാനാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ വിജയ് സേതുപതിയും മാധവനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈഫ് അലിഖാനാണ് നെഗറ്റീവ് ഷെഡ് ഉള്ള വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ആമിർ ഖാൻ ആയിരുന്നു സിനിമയിലേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രം വേണമെന്ന് ആമിർ ഖാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ കഥാപാത്രം അവതരിപ്പിക്കുവാൻ സൈഫ് ആണ് കൂടുതൽ അനുയോജ്യൻ എന്ന തീരുമാനത്തിൽ സംവിധായകരായ പുഷ്കർ ഗായത്രി ഉറച്ചു നിൽക്കുകയായിരുന്നു

25 Dec 2020 5:52 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡിലെ സൂപ്പർ താരങ്ങൾ വിക്രം വേദയുടെ ഹിന്ദി റീമേക്കിൽ
X

തമിഴിലെ ബ്ളോക് ബസ്റ്റർ ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഹൃഥ്വിക് റോഷനും സൈഫ് അലി ഖാനാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ വിജയ് സേതുപതിയും മാധവനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈഫ് അലിഖാനാണ് നെഗറ്റീവ് ഷെഡ് ഉള്ള വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ആമിർ ഖാൻ ആയിരുന്നു സിനിമയിലേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രം വേണമെന്ന് ആമിർ ഖാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ കഥാപാത്രം അവതരിപ്പിക്കുവാൻ സൈഫ് ആണ് കൂടുതൽ അനുയോജ്യൻ എന്ന തീരുമാനത്തിൽ സംവിധായകരായ പുഷ്കർ ഗായത്രി ഉറച്ചു നിൽക്കുകയായിരുന്നു.

പോലീസ് ഉദ്യോഗസ്ഥനായ വിക്രത്തിന്റെയും കുറ്റവാളിയായ വേദിയും തമ്മിലുള്ള എടുത്തലിന്റെകഥയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. വില്ലനും നായകനും തമ്മിലുള്ള ഒരു ഗ്യാങ്ങസ്റ്റർ ഏറ്റുമുട്ടലിന്റെ കഥയല്ല, കെട്ടുറപ്പുള്ള തിരകഥയിൽ പണിതുയർത്തിയ ത്രില്ലർ സിനിമയായിരുന്നു വിക്രം വേദ.

വിക്രമായി മാധവന്‍ മാസ് പ്രകടനമായിരുന്നു സിനിമയിൽ അവതരിപ്പിച്ചത് . അതേസമയം വിജയ് സേതുപതിയുടെ പ്രകടനം ക്ലാസ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ . സിനിമയുടെ തേരേണ്ടുപ്പിൽ ഇരുവരും കാണിക്കുന്ന ആത്മാർഥത സിനിമയിൽ പ്രകടമാണ് . ‘ചേട്ടാ’ എന്ന മലയാളി വില്ലനായി ഹരീഷ് പേരടിയും കയ്യടി നേടി . സാം സി.എസിന്റെ പശ്ചാത്തലസംഗീതമാണ് വിക്രം വേദിയുടെ മറ്റൊരു ഘടകം. മാധവനും വിജയ് സേതുപതിയ്ക്കും മാസ് പരിവേഷം നല്‍കുന്നതില്‍ പശ്ചാത്തല വലിയ പങ്കാണ് ഉണ്ടായിരുന്നത്.

Next Story