Sponsored Content

ആദിവാസി ജനതക്ക് നൂറുകണക്കിന് വീടുകളൊരുക്കി എച്ച്ആർഡിഎസ് ഇന്ത്യ; വികസനത്തിലൂടെ അവബോധവും, സാമൂഹിക മാറ്റവും എച്ച്ആർഡിഎസ്സിന്റെ ലക്ഷ്യം

സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ രാജ്യം എത്രകണ്ട് അഭിവൃദ്ധി പ്രാപിച്ചു എന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്കിന്ന് പലതും ഉണ്ട്. എന്നാല്‍ ഏതൊരു രാജ്യത്തിന്റെയും പുരോഗതിയുടെ നിലവാരത്തിന് തെളിവായി പറഞ്ഞുവക്കേണ്ടത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ അവസ്ഥയാണ്. ആ ജനതക്കൊരു കൈത്താങ്ങായി നില നില്‍ക്കുന്ന ആദര്‍ശങ്ങളെയും, നയങ്ങളെയും, അത് പ്രാവര്‍ത്തികമാക്കുന്ന സംഘടനകളെയും പറ്റിയാണ്.

ഇന്ത്യയില്‍ ഇന്ന് സ്വത്വചൂഷണം വരെ നേരിടുന്ന ആദിവാസികള്‍ക്ക് വേണ്ടി, അവരുടെ മെച്ചപ്പെട്ട ജീവിതത്തിനും സുരക്ഷക്കും വേണ്ടി ഭരണകൂടത്തിന് പുറമെ ധാരാളം എന്‍ജിഒകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനം ഒന്ന് കൊണ്ട് മാത്രമേ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും ഭദ്രമായ ജീവിത സാഹചര്യം ഒരുക്കാനും സാധിക്കൂ എന്നതാണ് അതിന്റെ കാരണം. ഇവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളും മിക്കവാറും മുടങ്ങി പോയതിന്റെ തെളിവുകള്‍ ആദിവാസി ഊരുകളില്‍ ചെന്നാല്‍ ഇപ്പോഴും കാണാം. ഇടനിലക്കാരുടെ സ്വാര്ഥതാല്പര്യമോ അധികൃതരുടെ അനാസ്ഥയോ ഒക്കെ കാരണങ്ങളായ് ചൂണ്ടിക്കാട്ടാവുന്നതാണ്.

ഇവിടെയാണ് എച്ച്ആർഡിഎസ് ഇന്ത്യ എന്ന എന്‍ജിഒ വേറിട്ടു നില്‍ക്കുന്നത്. ‘അതിജീവനം പരിരക്ഷണം വികസനം’ എന്നീ ലക്ഷ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ടാണ് എച്ച്ആർഡിഎസ് ഇന്ത്യ അഥവാ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് ഇന്ത്യ ആദിവാസികള്‍ക്കായി വികസന പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത് .

ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിതമായ എച്ച്ആർഡിഎസ് ഇന്ത്യ വിവിധ ക്ഷേമപദ്ധതികളിലൂടെ ആദിവാസി കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗ്ഗം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ കഴിവ് തെളിയിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പ്രദാനം ചെയുന്നത്.

1997ല്‍ ഇടുക്കി ജില്ലയില്‍ രൂപീകരിച്ച ഈ എന്‍ജിഒ സംസ്ഥാനത്തെ ആദിവാസി ജനതയുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിനായാണ് ശ്രമിക്കുന്നത്. ഗോത്ര വര്‍ഗ്ഗക്കാര്‍ക്കായുള്ള ആദ്യത്തെ ഓര്‍ഗനൈസേഷനായി ചരിത്രത്തില്‍ ഇവര്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രദേശത്തെയോ വിഭാഗത്തെയോ മാത്രമായിട്ടല്ല മറിച്ച് രാജ്യമൊട്ടാകെ കിടക്കുന്ന ദരിദ്ര അവശ മാനവര്‍ക്കു കൈത്താങ്ങേകുക, ഗോത്ര-ഗ്രാമീണ മേഖലകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എച്ച്ആർഡിഎസ് ഇന്ത്യയുടെ ദൗത്യം തന്നെ.

ഓരോ ഗോത്രവും അതിജീവനത്തിനുള്ള അവകാശം നേടുന്ന ലോകമാണ് എച്ച്ആർഡിഎസ് ഇന്ത്യ സ്വപ്നം കാണുന്നത്. ‘സംരക്ഷണം വികസനം പങ്കാളിത്തം’ അത് അവരുടേതു കൂടിയാണെന്ന് എച്ച്ആർഡിഎസ് ഇന്ത്യ ഉറപ്പു വരുത്താന്‍ ശ്രെമിക്കുന്നു. താഴേക്കിടയിലുള്ള ജനതയുടെ സ്വയംപര്യാപ്തതത ഉറപ്പു വരുത്താന്‍ നീതിപൂര്‍വ്വം ലക്ഷ്യമിട്ട വികസന സംരംഭങ്ങളും, വ്യക്തിഗത കഴിവുകളുടെയും വിഭവങ്ങളുടെയും സാധ്യത തിരിച്ചറിഞ്ഞ് ദരിദ്ര സമൂഹങ്ങളുടെ സാമ്പത്തികസ്ഥിതി ഉറപ്പു വരുത്താനും, സാമൂഹിക നീതിയും സ്വാശ്രയത്വവും പുലരുന്ന രീതിയില്‍ മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങളും എച്ച്ആർഡിഎസ് ഇന്ത്യ നടത്തുന്നു.

വികസനത്തിലൂടെ അവബോധവും അതിലൂടെ സാമൂഹിക മാറ്റവും വരുത്തുകയാണ് സംഘടനയുടെ പരമമായ ലക്ഷ്യം. അവിടെയാണ് എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രസക്തിയും. ഭീമന്‍ കമ്പനികള്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടിലേക്ക് (സിഎസ്ആര്‍) നീക്കി വെക്കുന്നതില്‍ നിന്നാണ് എച്ച്ആർഡിഎസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനം കണ്ടെത്തുന്നത്, സംഘടനയുടെ സ്ഥാപകനും സെക്രട്ടറിയുമായ അജി കൃഷ്ണന്‍ അവകാശപ്പെടുന്നു.

അട്ടപ്പാടിയിലെ പാർപ്പിടങ്ങൾ ദയനീയമായ അവസ്ഥയിലാണ്. പൊളിഞ്ഞു വീഴാറായ കുടിലുകളിലാണ് മിക്കവരും താമസിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകളാൽ മറച്ച ഒറ്റ മുറി കുടിലുകളിൽ എട്ടും പത്തും കുടുംബാംഗങ്ങൾ കഴിഞ്ഞു പോരുന്നു. അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതികൾക്കായി കേന്ദ്ര -സംസ്ഥാന സർക്കാറുകൾ കോടികൾ മുടക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ-ഉദ്യോഗസ്ഥ-കരാർ ലോബികൾ ഈ പണം കൊള്ളയടിച്ചു മാറ്റുകയാണ്. ആദിവാസികൾ എന്നും ദുരിതത്തിൽ കഴിഞ്ഞാലേ ഇവർക്ക് ഇനിയും കൊള്ള തുടരാനാവൂ. അതിനാൽ എച്ആർഡിഎസ്‌ നിർമ്മിച്ച വീടുകൾക്ക് പഞ്ചായത്ത് ടി സി നൽകുന്നില്ലെന്നും അക്കാരണത്താൽ വൈദ്യുതിയും വെള്ളവും എടുക്കാനാവുന്നില്ല എന്നും പരാതിയുണ്ട്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും, എംപിയും,കേന്ദ്രമന്ത്രിയും ആയിരുന്ന കൃഷ്ണകുമാര്‍ പ്രസിഡന്റ് ആയിട്ടുള്ള ഈ സംഘടനയുടെ പ്രാരംഭ പ്രൊജക്ടുകളിലൊന്നാണ് ഗോത്രവര്‍ഗക്കാരെ സഹായിക്കാനായി ഇടുക്കിയില്‍ തുടങ്ങിയ കൃഷി പദ്ധതി. അവരുടെ ആദ്യത്തെ പ്രധാന പ്രൊജക്റ്റ് സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ടുള്ള ‘ജ്വാലാമുഖി’ ആയിരുന്നു. തൊട്ടുപിന്നാലെ ഭവനരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്കായി ‘സദ്ഗൃഹ’ എന്ന പദ്ധതി പ്രാബല്യത്തില്‍ വരുത്തി. പിന്നീടാണ് രാജ്യത്തുടനീളം അശരണര്‍ക്കായി വീടുകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത സംഘടന മനസ്സിലാക്കി, വ്യക്തമായ ദീര്‍ഘവീക്ഷണത്തോടെ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്ന ഗ്രാമീണര്‍ക്കായി 10 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലേക്കു കടക്കുന്നത്.

കഴിഞ്ഞ ഓണത്തോടെയാണ് അട്ടപ്പാടിയിലെ ഭവനരഹിതരായ ആദിവാസികള്‍ക്കായി 300 വീടുകളുടെ നിര്‍മ്മാണം നടത്തി താക്കോല്‍ കൈമാറിയത്. 370 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 2 കിടപ്പു മുറികളും ഹാളും വരാന്തയും അടുക്കളയും ഒരു ശുചിമുറിയും ചേര്‍ന്നതാണ് പ്രകൃതി സൗഹാര്‍ദ്ദമായ ഈ വീടുകള്‍. ഫൈബര്‍സിമന്റ് പാനലുകളുപയോഗിച്ചു നിര്‍മ്മിച്ച ചുമരും, പൗഡര്‍കോട്ടിങ്ങുള്ള ഷീറ്റുമാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. വെറും 15 ദിവസങ്ങള്‍ കൊണ്ടാണ് ഇത്തരമൊരു വീട് താമസയോഗ്യമാക്കുന്നത്. ചിതലോ, തീയോ, മഴയോ ഒന്നും ഇത്തരം വീടുകളെ ബാധിക്കില്ല എന്നത് കൂടാതെ പത്തു വര്‍ഷത്തെ അറ്റകുറ്റപണിയും സൗജന്യമാണ്.

3.92 ലക്ഷം രൂപ ചിലവിട്ടിട്ടുള്ള 1000 വീടുകളാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ അനുസരിച്ചാണ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. ആദിവാസി മേഖലയില്‍ ഇത്രയും വിപുലമായ ഒരു പദ്ധതി സര്‍ക്കാരിന്റേതല്ലാത്തത് നടാടെയാണ്. ഇത് കൂടാതെ ആദിവാസികളുടെ ഭൂമിയില്‍ കൃഷിക്കും തൊഴില്‍ നൈപുണ്യത്തിനുമായുള്ള പദ്ധതികളും ഈ സംഘടന നടത്തി വരുന്നു. ആദിവാസികളുടെ സ്വാഭാവികമായ അറിവും, പ്രായോഗിക പരിജ്ഞാനവും ഉപയോഗിച്ച് നടത്താവുന്ന ഔഷധ കൃഷിയിലാണ് എച്ച്ആര്‍ഡിഎസ് ശ്രദ്ധ പതിപ്പിക്കുന്നത്. വിളവെടുപ്പിന് ശേഷം ലാഭത്തിന്റെ 60 ശതമാനം തിരികെ കര്‍ഷകര്‍ക്ക് തന്നെ നല്‍കുന്ന തരത്തിലാണ് ഈ പദ്ധതിയും വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആദിവാസികള്‍ അല്ലെങ്കില്‍ രാജ്യത്തിന്റെ ‘യഥാര്‍ത്ഥ അവകാശികള്‍’ എന്ന് ഓമനിച്ചു വിളിക്കപ്പെടുന്നവരുടെ ജീവിതത്തെപ്പറ്റി അവരുടെ ദുരവസ്ഥയെ പറ്റി ഇന്നും നമുക്ക് ഏറെ ഒന്നും അറിയില്ല എന്നതാണ് സത്യം. നിരാലംബരായും കുടിയൊഴിപ്പിക്കപ്പെട്ടവരായും ചൂഷണം നേരിടുന്നവരായും ഇടക്കൊക്കെ മിന്നി തെളിയും നേട്ടങ്ങളായും ഒന്നോ രണ്ടോ കോളം വാര്‍ത്തയായി ഇന്നും അവര്‍ ഒതുങ്ങുകയാണ്. അവിടെയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ തങ്ങളുടെ മനുഷ്യത്വപരമായ നിലപാടും സാമൂഹിക ഉത്തരവാദിത്വവും ഭംഗിയായി നിര്‍വഹിക്കുന്നത്. ‘ഗോത്ര-ഗ്രാമവികസനത്തിന്റെ എല്ലാ വശങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം’, എച്ച്ആര്‍ഡിഎസ് നയം വ്യക്തമാക്കുന്നു.

Covid 19 updates

Latest News