Top

‘രക്തസാക്ഷി’ ഭിന്ദ്രന്‍വാലയ്ക്ക് ആദരാഞ്ജലി; ഹര്‍ഭജന്‍ സിങ്ങിന്റെ പരാമര്‍ശം വിവാദമായി, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍മാരില്‍ ഒരാളായിരുന്ന ഹര്‍ഭജന്‍ സിങ് വീണ്ടും വാര്‍ത്തകളില്‍. പക്ഷേ ഇക്കുറി അതത്ര സുഖമുള്ള വാര്‍ത്തകളല്ല അദ്ദേഹത്തെ സംബന്ധിച്ച്. ഖലിസ്ഥാന്‍ തീവ്രവാദി ജര്‍ണെയ്ല്‍ സിങ് ഭിന്ദ്രന്‍വാലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ഹര്‍ഭജനെതിരേ ‘ദൂസ്‌ര’യായി മാറിയിരിക്കുന്നത്. അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്നുകയറിയ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വകവരുത്തിയതിന്റെ 37-ാം വാര്‍ഷികദിനത്തിലായിരുന്നു ഹര്‍ഭജന്റെ പോസ്റ്റ്. ”രക്തസാക്ഷികള്‍ക്ക് പ്രണാമം” എന്ന കുറിപ്പില്‍ ഒരു ചിത്രമാണ് ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തത്. […]

7 Jun 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രക്തസാക്ഷി’ ഭിന്ദ്രന്‍വാലയ്ക്ക് ആദരാഞ്ജലി; ഹര്‍ഭജന്‍ സിങ്ങിന്റെ പരാമര്‍ശം വിവാദമായി, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം
X

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍മാരില്‍ ഒരാളായിരുന്ന ഹര്‍ഭജന്‍ സിങ് വീണ്ടും വാര്‍ത്തകളില്‍. പക്ഷേ ഇക്കുറി അതത്ര സുഖമുള്ള വാര്‍ത്തകളല്ല അദ്ദേഹത്തെ സംബന്ധിച്ച്. ഖലിസ്ഥാന്‍ തീവ്രവാദി ജര്‍ണെയ്ല്‍ സിങ് ഭിന്ദ്രന്‍വാലയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ഹര്‍ഭജനെതിരേ ‘ദൂസ്‌ര’യായി മാറിയിരിക്കുന്നത്.

അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്നുകയറിയ ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാന്‍ തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വകവരുത്തിയതിന്റെ 37-ാം വാര്‍ഷികദിനത്തിലായിരുന്നു ഹര്‍ഭജന്റെ പോസ്റ്റ്.

”രക്തസാക്ഷികള്‍ക്ക് പ്രണാമം” എന്ന കുറിപ്പില്‍ ഒരു ചിത്രമാണ് ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ 1984 ജൂണ്‍ ഒന്നു മുതല്‍ ആറു വരെ ശ്രീ ഹര്‍മന്ദിര്‍ സാഹിബില്‍ നീണ്ടു നിന്ന ഓപ്പറേഷനില്‍ രക്തസാക്ഷികളായവര്‍ക്ക് ഹൃദയംഗമായ ആദരാഞ്ജലികള്‍ എന്ന് പഞ്ചാബിയില്‍ എഴുതിയിട്ടുണ്ടായിരുന്നു.

ഈ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ഹര്‍ഭജനെതിരേ രൂക്ഷവിമര്‍ശനവുമായി പലകോണുകളില്‍ നിന്നുള്ള ആള്‍ക്കാര്‍ രംഗത്തു വന്നു. തീവ്രവാദിയെയാണോ ‘രക്തസാക്ഷി’ എന്നു വിളിക്കുന്നത് എന്നായിരുന്നു ഭൂരിഭാഗം പേരുടെയും ചോദ്യം.

മലയാളി താരം ശ്രീശാന്തിനെയും ഹര്‍ഭജനെ വിമര്‍ശിക്കുന്നവര്‍ ട്രോളുകളിലേക്കു വലിച്ചിഴച്ചു. 2008 ഐ.പി.എല്ലിനിടെ ശ്രീശാന്തിന്റെ കരണത്തടിച്ച ഹര്‍ഭജന്റെ നടപടി അന്ന് ഏറെ വിവാദമായിരുന്നു. അന്ന് ശ്രീശാന്തിനു പകരം ഹര്‍ഭജനായിരുന്നു അടി കിട്ടേണ്ടിയിരുന്നതെന്ന് ഇന്നാണ് മനസിലായതെന്നാണ് ഒരു വിരുതന്റെ കമന്റ്്.

അതേസമയം ഹര്‍ഭജനെ അനുകൂലിച്ചും ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. പോസ്റ്റില്‍ താരം ഭിന്ദ്രന്‍വാലയുടെ പേര് പരമാര്‍ശിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. സംഭവം വലിയ വിവാദമായപ്പോഴും ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ താരം ഇതുവരെ തയാറായിട്ടില്ല.

Next Story

Popular Stories