കൊട്ടാരം വിട്ടിട്ടും സ്വയം കെട്ടിപ്പടുത്ത രാജകീയ ജീവിതം; മേഗന്റെയും ഹാരിയുടെയും സമ്പാദ്യത്തിന്റെ ഉറവിടം എവിടെ?
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകള്‍ വിട്ട് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയ ഹാരി രാജകുമാരനും ഭാര്യ മേഗന് മര്‍ക്കലും കഴിഞ്ഞ ദിവസമാണ് വിവാദ അഭിമുഖം നല്കി വാര്‍ത്തകളില്‍ നിറഞ്ഞത്. മേഗനോട് കൊട്ടാരത്തിലെ ചിലരും ബ്രിട്ടീഷ് ടാബ്ലോയ്ഡ് മാധ്യമങ്ങളും കാണിക്കുന്ന വംശീയ സമീപനമാണ് തങ്ങള്‍ കൊട്ടാരം വിട്ടിറങ്ങിയതിനു പ്രധാന കാരണമെന്നാണ് ഇരുവരും അഭിമുഖത്തില്‍ പറഞ്ഞത്. കൊട്ടാരം വിട്ടിറങ്ങിയ ശേഷം തങ്ങള്‍ക്ക് രാജകുടുംബത്തില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം നിലച്ചെന്ന് അഭിമുഖത്തില്‍ ഹാരി പറയുന്നുണ്ട്. എന്നാല്‍ കഥകളില്‍ കാണുന്ന സ്വപ്ന തുല്യമായ […]

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകള്‍ വിട്ട് കാലിഫോര്‍ണിയയിലേക്ക് താമസം മാറിയ ഹാരി രാജകുമാരനും ഭാര്യ മേഗന് മര്‍ക്കലും കഴിഞ്ഞ ദിവസമാണ് വിവാദ അഭിമുഖം നല്കി വാര്‍ത്തകളില്‍ നിറഞ്ഞത്. മേഗനോട് കൊട്ടാരത്തിലെ ചിലരും ബ്രിട്ടീഷ് ടാബ്ലോയ്ഡ് മാധ്യമങ്ങളും കാണിക്കുന്ന വംശീയ സമീപനമാണ് തങ്ങള്‍ കൊട്ടാരം വിട്ടിറങ്ങിയതിനു പ്രധാന കാരണമെന്നാണ് ഇരുവരും അഭിമുഖത്തില്‍ പറഞ്ഞത്. കൊട്ടാരം വിട്ടിറങ്ങിയ ശേഷം തങ്ങള്‍ക്ക് രാജകുടുംബത്തില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം നിലച്ചെന്ന് അഭിമുഖത്തില്‍ ഹാരി പറയുന്നുണ്ട്.
എന്നാല്‍ കഥകളില്‍ കാണുന്ന സ്വപ്ന തുല്യമായ ജീവിതത്തേക്കാളും മികച്ച ജീവിതമാണ് തങ്ങള്‍ ഇപ്പോള്‍ നയിക്കുന്നതെന്നും ഇരുവരും ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. കാലിഫോര്‍ണിയില്‍ കൊട്ടാരസമാനമായ വസതയിലാണ് ഇരുവരും താമസിക്കുന്നത്. 19.03 മില്യണ്‍ ഡോളറിനാണ് ഈ വസതി ഇവര്‍ സ്വന്തമാക്കിയത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍ ഇരുവര്‍ക്കും വലിയ സുരക്ഷാ സന്നാഹങ്ങളും ആവശ്യമാണ്. ഹാരിയും മേഗന്റെയും സുരക്ഷയ്ക്കായി പണം നല്‍കുന്നത് നിലവില്‍ ബ്രിട്ടീഷ് രാജകുടുംബമല്ല.
കാലിഫോര്‍ണിയയിലെ ജീവിതത്തില്‍ ഈ സാമ്പത്തിക ഉത്തരവാത്തിത്തങ്ങളെല്ലാം ഇരുവരും സ്വയം നിര്‍വഹിക്കുകയാണ്. നിലവില്‍ ഇത്രയും വലിയ സാമ്പത്തിക ചെലവ് എങ്ങനെയാണ് ഇരുവരും കൈകാര്യം ചെയ്യുന്നതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
യഥാര്‍ത്ഥത്തില്‍ രാജകുടുംബത്തില്‍ നിന്ന് പുറത്തുപോയെങ്കിലും വ്യക്തികളെന്ന നിലയില്‍ മേഗനും ഹാരിയും ധനികരാണ്. ഹാരിയുടെ അമ്മ അന്തരിച്ച ഡയാന രാജകുമാരി 13 മില്യണ്‍ പൗണ്ടാണ് ഹാരിക്കും മൂത്ത മകനും രാജകുമാരനുമായ വില്യമിനും മാറ്റി വെച്ചത്. ഇതിനു പുറമെ രാജകുടുംബാഗംമെന്ന നിലയില്‍ ഹാരി രാജകുമാരന് നേരത്തെ ലഭിച്ച തുകയുമുണ്ട്.
മേഗനാണെങ്കില്‍ രാജകുടുംബത്തിലെത്തുന്നതിനു മുമ്പ് തന്നെ സ്വന്തമായി സാമ്പത്തിക ഭദ്രദ ഉറപ്പിച്ചയാളാണ്. അമേരിക്കന്‍ നടിയായിരുന്ന മേഗന് സ്യൂട്ട്സ് എന്ന പ്രശസ്ത സീരീസിലെ വേഷത്തിന് ഒരു എപ്പിസോഡിന് 50000 ഡോളറാണ് പ്രതിഫലം വാങ്ങിയിരുന്നത്. ഇതിനു പുറമെ സ്വന്തമായ ഒരു ലൈഫ് സ്റ്റൈല്‍ ബ്ലോഗും മേഗനുണ്ട്. കനേഡിയന്‍ ഫാഷന്‍ ബ്രാന്‍ഡുമായും മേഗന് പ്രത്യേക കരാറുണ്ട്.
ഇതിനു പുറമെ രാജകുടുംബത്തില്‍ നിന്നിറങ്ങിയതിനു പിന്നാലെ ഇരുവരും നെറ്റ്ഫ്ളിക്സ്, സ്പോട്ടിഫൈ എന്നീ കമ്പനികളുമായി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. വന്‍തുകയുടെ ഡീലാണ് ഈ കമ്പനികളുമായി ഇരുവര്ക്കമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.