Top

യാത്രാ പാസ് ആര്‍ക്കൊക്കെ; പോലീസ് മേധാവികളുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം

ലോക് ഡൗണ്‍ നിലവില്‍വന്ന സംസ്ഥാനത്ത് അടിയന്തിര യാത്രകള്‍ക്കുള്ള യാത്രാ പാസിന് ജില്ലാ പോലീസ് മേധാവികളുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വൈകീട്ട് നാല് മണിയോടെ ഈ സംവിധാനം നിലവില്‍ വരും. അപക്ഷിച്ചവര്‍ക്ക് മൊബൈല്‍ വഴി ഇമെയില്‍ വഴിയോ പാസ് ലഭിക്കും. കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്‌ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ […]

8 May 2021 1:35 AM GMT

യാത്രാ പാസ് ആര്‍ക്കൊക്കെ; പോലീസ് മേധാവികളുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം
X

ലോക് ഡൗണ്‍ നിലവില്‍വന്ന സംസ്ഥാനത്ത് അടിയന്തിര യാത്രകള്‍ക്കുള്ള യാത്രാ പാസിന് ജില്ലാ പോലീസ് മേധാവികളുടെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വൈകീട്ട് നാല് മണിയോടെ ഈ സംവിധാനം നിലവില്‍ വരും. അപക്ഷിച്ചവര്‍ക്ക് മൊബൈല്‍ വഴി ഇമെയില്‍ വഴിയോ പാസ് ലഭിക്കും.

കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്‌ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.
കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിനൂവേണ്ടി അപേക്ഷിക്കാവുന്നതാണ്.

അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ലോക്ഡൗണില്‍ നിലവില്‍ വരുന്നത്. പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുന്നതിനിടെയാണ് ഇന്നുമുതല്‍ 16ാം തീയ്യതിവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Next Story

Popular Stories