Top

കൊവിഡ് വ്യാപനം: മാളുകളിലും മാര്‍ക്കറ്റുകളിലും ബസ്-റെയില്‍വേ സ്റ്റേഷനുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാന്‍ മാളുകളിലും മാര്‍ക്കറ്റുകളിലും ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷുകള്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിന്യസിക്കും. കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണം. പൊതുസമ്മേളനങ്ങള്‍, വിവാഹം തുടങ്ങിയ പരിപാടികള്‍ അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകള്‍ക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും […]

28 Jan 2021 7:42 AM GMT

കൊവിഡ് വ്യാപനം: മാളുകളിലും മാര്‍ക്കറ്റുകളിലും ബസ്-റെയില്‍വേ സ്റ്റേഷനുകളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
X

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാന്‍ മാളുകളിലും മാര്‍ക്കറ്റുകളിലും ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷുകള്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി 10 വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വിന്യസിക്കും. കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കണം. പൊതുസമ്മേളനങ്ങള്‍, വിവാഹം തുടങ്ങിയ പരിപാടികള്‍ അടച്ചിട്ട ഹാളുകളില്‍ പരിപാടി നടത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ട്. അടച്ചിട്ട ഹാളുകള്‍ക്ക് പകരം നല്ല തുറന്നിട്ട സ്ഥലങ്ങളിലും വേദിയിലും വച്ചു വേണം പരിപാടി നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഉണ്ടായിരുന്നു. രോഗബാധിതരുമായും അവരുടെ ബന്ധുക്കളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വാര്‍ഡ് തല സമിതി കൊവിഡ് വ്യാപനം തടയാന്‍ മുന്‍നിരയില്‍ പ്രവൃത്തിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വാര്‍ഡ് തല സമിതി നീര്‍ജീവമായിരുന്നു. ഇപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ ഭരണസമിതി വന്ന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന് ശേഷം നടന്ന വിവാഹങ്ങളില്‍ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇതു അനുവദിക്കാനാവില്ല. രാത്രി 10മണിക്ക് ശേഷം ഉള്ള യാത്ര അത്യാവശ്യത്തിനു മാത്രം പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ 17.54 ശതമാനം പേര്‍ക്കും ഇതിനോടകം വാക്‌സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ വ്യാപകമായി എല്ലാവരും മാസ്‌ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നപ്പോള്‍ കൊവിഡിനെ ഭയപ്പെടേണ്ട എന്ന മനോഭാവം ആളുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ മാസ്‌ക് ഉപയോഗം കുറയുന്ന അവസ്ഥ ചിലയിടങ്ങളിലുണ്ട്. ട്രെയിന്‍ യാത്രകളില്‍ പലരും മാസ്‌ക് ഉപയോഗിക്കുന്നില്ല. കൊവിഡ് ബാധിതര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ആരോഗ്യമേഖലയുടെയും പൊതുസമൂഹത്തിന്റെയനും കൂട്ടായ പ്രവര്‍ത്തനം മൂലമാണ് നമ്മുക്ക് ഇതുവരെ കൊവിഡ് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5594 പേര്‍ ഇന്ന് രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് കേസുകളും ടെസ്റ്റ് പൊസിറ്റിവീറ്റി റേറ്റും കൂടി വരികയാണ്. ഒരു ഘട്ടത്തില്‍ രോഗമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിന് തുല്യമോ കൂടുതലോ ആയിരുന്നു. നേരത്തെയുള്ള അത്രയും വര്‍ധനയില്ലെങ്കിലും വീണ്ടും രോഗമുക്തരേക്കാള്‍ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തികഞ്ഞ ജാഗ്രതയോടെ വേണം ഇതിനെ സമീപിക്കാന്‍. കേരളത്തില്‍ പത്ത് ലക്ഷത്തില്‍ 25,762 ആണെന്നാണ് കണക്ക്. ഇതിന്റെ പ്രത്യേക മിക്ക സംസ്ഥാനങ്ങളേക്കാളും ഇതു കൂടുതലാണ്. 2,65,048 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്ല്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നാം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാല്‍ കൊവിഡ് ടെസ്റ്റുകള്‍ ഇനിയും കൂട്ടണം എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് മരണനിരക്ക് കുറവാണ്. പത്ത് ലക്ഷത്തില്‍ 104 പേരാണ് കേരളത്തില്‍ മരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story