റമദാന്‍ മാസം യുഎഇയിലെ ഓവര്‍ ടൈം ഡ്യൂട്ടിയും വേതനവും; അറിയേണ്ടതെന്തൊക്കെ?

റമദാന്‍ മാസം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലിടങ്ങളില്‍ ജോലി സമയം വെട്ടിക്കുറച്ചിട്ടുണ്ട്. യുഎഇയില്‍ ജോലി സമയത്തില്‍ നിന്നും രണ്ട് മണിക്കൂര്‍ ഇളവാണ് അനുവദിച്ചിരിക്കുന്നത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കിലാണ് ഇളവ് ലഭിക്കുക. യുഎഇ തൊഴില്‍ മന്ത്രാലയത്തിലെ ആര്‍ട്ടിക്കിള്‍ 65 ആണ് ഈ ഇളവ് വ്യവസ്ഥ ചെയ്യുന്നത്.

റമദാന്‍ മാസം ഈ ഇളവ് സമയത്തില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടി വന്നാല്‍ അത് ഓവര്‍ ടൈം ഡ്യൂട്ടിയായി കണക്കാക്കി അധിക വേതനം നല്‍കാനാണ് യുഎഇ തൊഴില്‍ മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നത്.യുഎഇ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 67,68 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഓവര്‍ ടൈം ഡ്യൂട്ടിയുടെ വേതനം കണക്കാക്കുന്നത്.

ആര്‍ട്ടിക്കിള്‍ 67 പ്രകാരം ഒരു ജോലിയുടെ സ്വഭാവം തൊഴിലാളിക്ക് സാധാരണ പ്രവൃത്തി സമയത്തേക്കാള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആ അധിക ജോലി സമയം ഓവര്‍ ടൈം ആയി കണക്കാക്കും. ഇതിന് ആ ജോലിക്കാരന് സാധാരണ ശമ്പളത്തോടൊപ്പം 25 ശതമാനം അധികം വേതനവും നല്‍കണം. ആര്‍ട്ടിക്കിള്‍ 68 പ്രകാരം രാത്രി 9 മണിക്കും രാവിലെ നാലു മണിക്കും ഇടയില്‍ ഓവര്‍ ടൈം ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് സാധാരണ വേതനത്തിന്റ 50 ശതമാനം അധികം വേതനം നല്‍കണം.

റമദാന്‍ മാസം ജോലി സാഹചര്യം മൂലം ഓവര്‍ ടൈം ഡ്യൂട്ടി എടുക്കുന്നവര്‍ക്ക് ഈ വകുപ്പുകള്‍ പ്രകാരം അധിക വേതനത്തിന് അര്‍ഹരാണ്. തൊഴിലുടമ അധിക വേദനം തരുന്നില്ലെങ്കില്‍ ഇതുസംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കി യുഎഇ മാനവവിഭവശേഷി മന്ത്രാലയത്തിന് പരാതി നല്‍കാം.

Covid 19 updates

Latest News