‘ആശുപത്രിയില്‍ കിടക്ക ലഭിക്കണമെങ്കില്‍ പിഎം കെയറിലേക്ക് എത്ര രൂപ നല്‍കണം’; യുവാവിന്റെ കുറിപ്പ് വൈറല്‍
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് ആശുപത്രിയില്‍ കിടക്ക ലഭിക്കാനായി പി എം കെയറിലേക്ക് എത്ര രൂപ നല്‍കണമെന്ന് ചോദിച്ചുകൊണ്ടുള്ള യുവാവിന്റെ കുറിപ്പ് വൈറാലാകുന്നു. കൊവിഡ് ബാധിതയായ തന്റെ അമ്മയ്ക്ക് ആശുപത്രിയില്‍ കിടക്ക കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കിടക്ക ബുക്ക് ചെയ്യുന്നതിനായി എത്ര രൂപ നല്‍കണമെന്ന് ചോദിച്ച് ഇയാള്‍ രംഗത്തെത്തിയത്. 2. 51ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത രസീത് ഉള്‍പ്പെടെയാണ് വിജയ് പരീഖ് ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]
25 May 2021 11:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൊവിഡ് ആശുപത്രിയില്‍ കിടക്ക ലഭിക്കാനായി പി എം കെയറിലേക്ക് എത്ര രൂപ നല്‍കണമെന്ന് ചോദിച്ചുകൊണ്ടുള്ള യുവാവിന്റെ കുറിപ്പ് വൈറാലാകുന്നു. കൊവിഡ് ബാധിതയായ തന്റെ അമ്മയ്ക്ക് ആശുപത്രിയില്‍ കിടക്ക കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കിടക്ക ബുക്ക് ചെയ്യുന്നതിനായി എത്ര രൂപ നല്‍കണമെന്ന് ചോദിച്ച് ഇയാള്‍ രംഗത്തെത്തിയത്. 2. 51ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത രസീത് ഉള്‍പ്പെടെയാണ് വിജയ് പരീഖ് ട്വീറ്റ് ചെയ്തത്.
‘പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.51 ലക്ഷം രൂപ നല്കി. എന്റെ അമ്മയ്ക്ക് ആശുപത്രിയില്‍ കിടക്ക ഉറപ്പാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കൊവിഡ് മൂന്നാം തരംഗത്തിനായി ബെര്‍ത്ത് റിസര്‍വ് ചെയ്യുന്നതിന് ഞാന്‍ എത്രയാണ് സംഭാവന നല്‍കേണ്ടത്. എന്റെ കുടുംബത്തില്‍ നിന്ന് ഒരാളെ കൂടി നഷ്ടപ്പെടുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, എന്നായിരുന്നു വിജയ് പരീഖിന്റെ കത്ത്.

- TAGS:
- Covid 19
- PM CARES Fund