Top

ഒരു പോണ്‍ നടിയുടെ അറിവില്ലായ്മയല്ല; വെറും മൂന്ന് മാസത്തെ ജോലി തന്ന ആഗോള പ്രശസ്തി മിയ ഖലീഫ ഇന്ന് ഉപയോഗിക്കുന്നതെങ്ങനെ?

രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചു കൊണ്ട് മുന്‍ പോണ്‍ താരം മിയ ഖലീഫ ട്വീറ്റിട്ടതിനു പിന്നാലെ താരത്തിനു നേരെ ബിജെപി, ആര്‍എസ്എസ് അനകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യാപക സൈബര്‍ ആക്രമണമാണ് വരുന്നത്. ഒരു പോണ്‍താരം അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍ നിരവധി പേര്‍ മിയ ഖലീഫയെ ട്രോളുന്നുണ്ട്. കാര്‍ഷിക നിയമങ്ങളെക്കുറിച്ചോ ഇന്ത്യയിലെ കര്‍ഷകരെക്കുറിച്ചോ ഒന്നുമറിയാതെയാണ് മിയ ഖലീഫ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചത്. യഥാര്‍ത്ഥത്തില്‍ കര്‍ഷകസമരത്തെ പറ്റി മനസ്സിലാക്കിത്തന്നെയാണ് […]

3 Feb 2021 8:26 AM GMT

ഒരു പോണ്‍ നടിയുടെ  അറിവില്ലായ്മയല്ല; വെറും മൂന്ന് മാസത്തെ ജോലി തന്ന ആഗോള   പ്രശസ്തി മിയ ഖലീഫ ഇന്ന് ഉപയോഗിക്കുന്നതെങ്ങനെ?
X

രാജ്യത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചു കൊണ്ട് മുന്‍ പോണ്‍ താരം മിയ ഖലീഫ ട്വീറ്റിട്ടതിനു പിന്നാലെ താരത്തിനു നേരെ ബിജെപി, ആര്‍എസ്എസ് അനകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യാപക സൈബര്‍ ആക്രമണമാണ് വരുന്നത്. ഒരു പോണ്‍താരം അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍ നിരവധി പേര്‍ മിയ ഖലീഫയെ ട്രോളുന്നുണ്ട്.

കാര്‍ഷിക നിയമങ്ങളെക്കുറിച്ചോ ഇന്ത്യയിലെ കര്‍ഷകരെക്കുറിച്ചോ ഒന്നുമറിയാതെയാണ് മിയ ഖലീഫ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചത്. യഥാര്‍ത്ഥത്തില്‍ കര്‍ഷകസമരത്തെ പറ്റി മനസ്സിലാക്കിത്തന്നെയാണ് മിയ ഖലീഫ ഇത്തരമൊരു ട്വീറ്റിട്ടത്.

കര്‍ഷക സമരം മാത്രമല്ല അന്താരാഷ്ട്രതലത്തിലുയര്‍ന്ന വരുന്ന ചില വിഷയങ്ങളിലെല്ലാം മിയ ഖലീഫ അഭിപ്രായം പറയാറും ഇടപെടാറുമുണ്ട്. ചുരുങ്ങിയ കാലം മാത്രം പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ലഭിച്ച അത്ഭുതകരവും അപ്രതീക്ഷിതവുമായി ലഭിച്ച പ്രശസ്തി ഇന്ന് മിയ ഖലീഫ ഉപയോഗിക്കുന്നത് മറ്റൊരു രീതിയിലാണ്.

പോണ്‍ ഇന്‍ഡസ്ട്രിയും മിയ ഖലീഫയും

2014 ഒക്ടോബര്‍ മാസത്തിലാണ് മിയ ഖലീഫ പോണ്‍ ഇന്‍ഡസട്രിയിലേക്ക് കാലെടുത്ത് വെക്കുന്നത്. ഉടനടി തന്നെ മിയ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടം നേടി. വമ്പന്‍ പോണ്‍ വെബ്‌സൈറ്റുകളിലെ റാങ്കിംഗില്‍ മിയ ഖലീഫ ഒന്നാമതെത്തി. ഇതിനിടയില്‍ വിവാദങ്ങളും കൂടെ വന്നു. ഒരു അഡല്‍റ്റ് വീഡിയോയില്‍ താരം ഹിജാബ് ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായി.

അറബ് ലോകത്ത് നിന്ന് വ്യാപക പ്രതിഷേധം മിയ ഖലീഫയ്ക്ക് നേരെ വന്നു. മിയ ജനിച്ചു വളര്‍ന്ന ലെബനനിലും പ്രതിഷേധം ശക്തമായി. മാതാപിതാക്കളും മിയയെ തള്ളിപ്പറഞ്ഞു. വധഭീഷണികളും മിയക്കെതിരെ വന്നു. എന്നാല്‍ വിവാദത്തിനൊപ്പം തന്നെ മിയ അതിവേഗം പ്രശസ്തയുമായി. ഇതിനിടയില്‍ മിയ ഖലീഫയുടെ വിവാദ വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 10 ലക്ഷത്തിലേറെ പേര്‍ ഒപ്പുവെച്ച പരാതി ക്യാമ്പയിനായി ഉയര്‍ന്നു വന്നു. പിന്നാലെ മിയ ഖലീഫയുടെ വീഡിയോകളുടെ ഉടമസ്ഥാവകാശം ഉള്ള കമ്പനി താരത്തിന് മുന്നറിയിപ്പും നല്‍കി. അങ്ങനെ സംഘര്‍ഷാവസ്ഥയിലാണ് മിയ ഖലീഫ പോണ്‍ ഇന്‍ഡസ്ട്രിയോട് വിട പറഞ്ഞത്.

വെറും മൂന്ന് മാസം മാത്രമാണ് ഇവര്‍ യഥാര്‍ത്ഥത്തില്‍ അഡല്‍റ്റ് ചിത്രങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പോണ്‍ ഇന്‍ഡസ്ട്രിയിലെ അറിയപ്പെടുന്ന പേരുകളിലൊന്നായി മിയ ഖലീഫ നിലനില്‍ക്കുന്നു.

പോണ്‍ ഇന്‍ഡസ്ട്രി വിട്ട മിയ മറ്റു കരിയറുകളിലേക്കു തിരിഞ്ഞു. ബുക്ക് കീപ്പര്‍, സ്‌പോര്‍ട്‌സ് കമാന്‍ഡര്‍ എന്നീ ജോലികള്‍ ചെയ്യുന്ന മിയ ഖലീഫ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന താരമെന്ന നിലയില്‍ വമ്പന്‍ ഫോളാവേഴ്‌സാണ് താരത്തിനുള്ളത്. എന്നാല്‍ ഇന്ന് തന്റെ താരപരിവേഷത്തെ മിയ ഉപയോഗിക്കുന്ന രീതി മാറിയിട്ടുണ്ട്.

മിയയുടെ രാജ്യമായ ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനപ്പെട്ട ആളായിരുന്നു മിയ ഖലീഫ.

ബെയ്‌റൂട്ട് സ്‌ഫോടനത്തിലെ ഇരകള്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ മിയ ധനസമാഹരണത്തിന് ക്യാമ്പയിനുകള്‍ നടത്തി. അഡല്‍റ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നപ്പോള്‍ മിയ ധരിച്ചിരുന്ന കണ്ണട വന്‍ പ്രശസ്തി നേടിയിരുന്നു. ഈ കണ്ണട താരം ലെബനന്‍ ജനതയ്ക്കായി ലേലം ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍തുകയ്ക്ക് കണ്ണട ലേലം ചെയ്യപ്പെട്ടു.

ലെബനനിലെ സര്‍ക്കാര്‍ അഴിമതിക്കെതിരെ നിരന്തരമായി മിയ നിരന്തര പോസ്റ്റുകളിട്ടു. ഒടുവില്‍ ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ മിയ ഖലീഫയെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ലെബനനില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന പീപ്പിള്‍ റെവല്യൂഷന്‍ മൂവ്‌മെന്റിന് പൂര്‍ണ പിന്തുണയും മിയ ഖലീഫ നല്‍കുന്നു. ലെബനന്‍ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്നയാളാണ് താനെന്ന് മിയ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പഴയ പോണ്‍ സ്റ്റാര്‍ ഇമേജ് കാരണം രാജ്യത്ത് നിന്നും വലിയ എതിര്‍പ്പ് ഇപ്പോഴും താരത്തിനു നേരെയുണ്ട്.

Next Story