സര്‍ക്കാര്‍ നിലംപൊത്തി; ജനങ്ങള്‍ തെരുവില്‍; പക്ഷെ കൊവിഡ് വാക്സിനേഷനില്‍ ഇസ്രായേല്‍ ഒന്നാമത്, സംഭവിച്ചതെന്ത്?
കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇസ്രായേല്‍. ഭാഗികമാി മൂന്നുവട്ടം ലോക്ഡൗണ്‍, നിയന്ത്രണങ്ങളോട് മുഖം തിരിച്ച് ഒരുവിഭാഗം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളിലൂടെ രാജ്യം കടന്നു പോയി. ഇതിനിടയില്‍ ര്‍ക്കാര്‍ തലത്തിലെ പാളിച്ചകളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും നടക്കുകയും രണ്ടു വര്‍ഷത്തിനിടയിലെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുകയും ചെയ്യുന്നു. എന്നാല്‍ കൊവിഡ് വാക്സിനേഷനില്‍ ഇന്ന് അമേരിക്കക്കും മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുമ്പിലാണ് ഇസ്രായേല്‍. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം ഇതിനകം വാക്സിന് സ്വീകരിച്ചു. അമേരിക്കയുടെ ജനസംഖ്യയുടെ ഒരു […]

കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇസ്രായേല്‍. ഭാഗികമാി മൂന്നുവട്ടം ലോക്ഡൗണ്‍, നിയന്ത്രണങ്ങളോട് മുഖം തിരിച്ച് ഒരുവിഭാഗം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളിലൂടെ രാജ്യം കടന്നു പോയി. ഇതിനിടയില്‍ ര്‍ക്കാര്‍ തലത്തിലെ പാളിച്ചകളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവും നടക്കുകയും രണ്ടു വര്‍ഷത്തിനിടയിലെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുകയും ചെയ്യുന്നു.
എന്നാല്‍ കൊവിഡ് വാക്സിനേഷനില്‍ ഇന്ന് അമേരിക്കക്കും മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുമ്പിലാണ് ഇസ്രായേല്‍. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തിലധികം ഇതിനകം വാക്സിന് സ്വീകരിച്ചു. അമേരിക്കയുടെ ജനസംഖ്യയുടെ ഒരു ശതമാനത്തോളവും യൂറോപ്യന്‍ രാജ്യങ്ങളുടെ ജനസംഖ്യയുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ 2020 അവസാനത്തില്‍ വാക്സിന് സ്വീകരിച്ചിട്ടുള്ളൂ. അമേരിക്ക, ബ്രിട്ടന്. ചൈന തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ ഡോസുകളും വിതരണം ചെയ്തിട്ടുണ്ട്.
പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഈ നേട്ടം കൈവരിക്കാന്‍ ഇസ്രായേലിനെ സഹായിച്ചത്.
ഒന്നാമതായി രാജ്യത്ത് വളരെയധികം ഡിജിറ്റലൈസ് ചെയ്യപ്പെട്ട കമ്മ്യൂണിറ്റി ആരോഗ്യ മേഖലയാണ്. രാജ്യത്തെ എല്ലാ പൗരന്മാരും നിയമപ്രകാരം ഇസ്രായേലിലെ നാല് എച്ച്എംഒകളില്‍ ഒന്നില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ഇതിനു പുറമെ ഇസ്രായേല്‍ ജനസംഖ്യയും ഇതില്‍ ഒരു പ്രധാന ഘടകമാണ്. യുഎസില്‍ നിന്നു വ്യത്യസ്തമായി ഇസ്രായേലില്‍ വെറും 90 ലക്ഷം ജനസംഖ്യയാണുള്ളത്. ഒരു കേന്ദ്രീകൃത മെഡിക്കല്‍ സംവിധാനത്തില്‍ ഇവരെ കൊണ്ടുവരാന്‍ താരതമ്യേന എളുപ്പമാണെന്ന് രാജ്യത്തെ മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.
കൊവിഡ് വാക്സിന് രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തുടങ്ങിയിട്ടുമുണ്ട്. ഇസ്രായേല്‍ ആരോഗ്യമന്ത്രിയായ യുലി എഡെല്സ്റ്റിന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് പ്രകാരം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി നേരത്തെ സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇസ്രായേല്‍ ആരോഗ്യമേഖലയ്ക്ക് കമ്പനികളുമായി പെട്ടന്ന് ധാരണയിലെത്താനായെന്നും ഇവര്‍ അവകാശപ്പെടുന്നു. ഫൈസര്‍ ബയോടെക് വാക്സിന്, മോഡേണ തുടങ്ങിയ വാക്സിന് നിര്‍മാതാക്കളുമായി അതിവേഗം ധാരണയിലെത്താന്‍ ആരോഗ്യമേഖലക്ക് കഴിഞ്ഞു.
എത്ര വാക്സിന് ഡോസുകള്‍ ഇതുവരെ രാജ്യത്തെത്തിയെന്ന് ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വന്‍തുക തന്നെ ഇതിന് വേണ്ടി ചെലവഴിച്ചെന്നാണ് സൂചന.
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് വലിയ വെല്ലുവിളിയായത് ഇസ്രായേലിലെ അള്‍ട്രാ ഓര്‍ത്തഡോക്സ് ജൂത സമൂഹമായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ഹോട്സ്പോട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇവര്‍ താമസിക്കുന്ന മേഖലയിലായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളോടും ഇവര്‍ മുഖം തിരിച്ചു. ഇതിനു പുറമെ ആ സമയത്തെ ഇസ്രായേല്‍ ആരോഗ്യമന്ത്രി അള്‍ട്രാ ഓര്‍ത്തഡോക്സ് ജൂതസമൂഹത്തില്‍ നിന്നുള്ള യാക്കോവ് ലിറ്റ്സമാനായിരുന്നു. ലോക്ഡൗണിനോട് ഇദ്ദേഹത്തിനും എതിര്‍പ്പയിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ഇദ്ദേഹം രാജിവെക്കുകയും ചെയ്തു. പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായി അള്‍ട്രാ ഓര്‍ത്തഡോക്സ് ജൂതവിഭാഗത്തെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കാനായതും നേട്ടമായി.
ഇതിനു പുറമെ ഭരണത്തിലിരിക്കുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിന് കൊവിഡ് വാക്സിന് ക്യാമ്പയിനിലൂടെ രാഷ്ട്രീയ ലക്ഷ്യവും ഉണ്ട്. കൊവിഡിന്റെ ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇസ്രായേല്‍ സമ്പദ്വ്യവസ്ഥയെ ആകെ ബാധിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ മാസങ്ങളായി തെരുവിലായിരുന്നു. നെതന്യാഹുവിന്റെ അഴിമതിക്കേസുകളും പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടി.
ഇതെല്ലാം തണുപ്പിക്കാന്‍ കൊവിഡ് വാക്സിന് ക്യാംമ്പയിന് സര്‍ക്കാര്‍ ഒരു പോംവഴിയായി കാണുന്നു എന്നാണ് രാഷട്രീയ നിരീക്ഷകര്‍ പറയുന്നത്. മാത്രവുമല്ല വരുന്ന മാര്‍ച്ചില്‍ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. രണ്ടു വര്‍ഷത്തിനിടയിലെ നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ഈ തെരഞ്ഞെടുപ്പില്‍ ഉറച്ച വിജയം നേടണമെന്നും നെതന്യാഹുവിന്‍രെ ലിക്യുഡ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നു.
ജനുവരി അവസാനത്തോടെ രണ്ടാം ഘട്ട വാക്സിനേഷന് നടക്കും. 15000 ത്തോളം ഇസ്രായേല്‍ ജനങ്ങളെ ദിനംപ്രതി കുത്തിവെപ്പ് നടത്താനാണ് പദ്ധതി.