’40 സീറ്റ് മാത്രമുള്ള ഒരാളെ എങ്ങനെ മുഖ്യമന്ത്രിയാക്കും’; ബീഹാറില്‍ ബദല്‍ ഉടന്‍ സംഭവിക്കുമെന്ന് ആര്‍ജെഡി
പട്ന: നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ചേരുന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തേക്കും. എന്നാല്‍ 40 സീറ്റ് മാത്രം ലഭിച്ച ഒരാളെ എങ്ങനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും എന്നായിരുന്നു ആര്‍ജെഡി ഉയര്‍ത്തിയ ചോദ്യം. ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് 43 സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ആര്‍ജെഡി രംഗത്തെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി നേടിയത് 75 സീറ്റായിരുന്നു. ബിജെപി 74 […]

പട്ന: നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ചേരുന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം നിതീഷ് കുമാറിനെ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തേക്കും. എന്നാല്‍ 40 സീറ്റ് മാത്രം ലഭിച്ച ഒരാളെ എങ്ങനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും എന്നായിരുന്നു ആര്‍ജെഡി ഉയര്‍ത്തിയ ചോദ്യം.
ഇക്കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് 43 സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ആര്‍ജെഡി രംഗത്തെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡി നേടിയത് 75 സീറ്റായിരുന്നു. ബിജെപി 74 സീറ്റും നേടി.
’40 സീറ്റ് മാത്രം ലഭിച്ച ഒരാള്‍ എങ്ങനെ മുഖ്യമന്ത്രിയാവും.? ജനവിധി അദ്ദേഹത്തിനെതിരാണ്. ബീഹാര്‍ ബദല്‍ തേടുകയാണ്. അത് പെട്ടെന്ന് തന്നെയുണ്ടാവും. അതിനായി ഒരാഴ്ച്ച എടുത്തേക്കും. ചിലപ്പോള്‍ പത്ത് ദിവസം, ഒരു മാസം. അത് സംഭവിച്ചിരിക്കും.’ ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.
ബീഹാറില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം നിതീഷ് കുമാറിന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ തിരിമറി നടന്നുവെന്ന ആരോപണം ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ മഹാസഖ്യത്തെയാണ് തെരഞ്ഞെടുത്തതെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് എന്‍ഡിഎയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവും മഹാസഖ്യം ഉയര്‍ത്തിയിരുന്നു.
നവംബര്‍ 15 ന് ഉച്ചക്ക് നാലിനാണ് യോഗം ചേരുന്നത്. മുന്നണി നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശ വാദം ഉന്നയിക്കുമെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.