കെഎസ്ആര്‍ടിസിയിലെ സംഘ് വളര്‍ച്ച ഇടതിന്റേയും കോണ്‍ഗ്രസിന്റേയും തോളില്‍ ചവിട്ടി; ഇരുയൂണിയനുകള്ക്കും വോട്ട് ചോര്‍ന്നതിങ്ങനെ
കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഹിത പരിശോധനയില്‍ സംഘ്പരിവാര്‍ സംഘടനയായ കെഎസ്ടി എംപ്ലോയീസ് സംഘിന് (ബിഎംഎസ്) അംഗീകാരം ലഭിച്ചത് വാര്‍ത്തയായിരുന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് 18.21 ശതമാനം (4,888) വോട്ടുകള്‍ നേടി. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) 35 ശതമാനം വോട്ടുനേടി ഏറ്റവും വലിയ സംഘടനയായി. കോണ്‍ഗ്രസിന് കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ടിഡിഎഫ്) 23.37 ശതമാനം (6,271) വോട്ട് കരസ്ഥമാക്കി. എഐടിയുസിയുടെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് 9.64 ശതമാനം വോട്ടാണ് നേടാനായത്. രേഖപ്പെടുത്തുന്ന വോട്ടിന്റെ 15 […]

കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ഹിത പരിശോധനയില്‍ സംഘ്പരിവാര്‍ സംഘടനയായ കെഎസ്ടി എംപ്ലോയീസ് സംഘിന് (ബിഎംഎസ്) അംഗീകാരം ലഭിച്ചത് വാര്‍ത്തയായിരുന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് 18.21 ശതമാനം (4,888) വോട്ടുകള്‍ നേടി. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) 35 ശതമാനം വോട്ടുനേടി ഏറ്റവും വലിയ സംഘടനയായി. കോണ്‍ഗ്രസിന് കീഴിലുള്ള ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് (ടിഡിഎഫ്) 23.37 ശതമാനം (6,271) വോട്ട് കരസ്ഥമാക്കി. എഐടിയുസിയുടെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് 9.64 ശതമാനം വോട്ടാണ് നേടാനായത്. രേഖപ്പെടുത്തുന്ന വോട്ടിന്റെ 15 ശതമാനമെങ്കിലും ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം നല്‍കുക.
അംഗീകാരമുള്ള മൂന്നാം സംഘടനയായി ബിഎംഎസ് എത്തിയത് സിഐടിയു-ഐഎന്‍ടിയുസി പാളയങ്ങളിലെ വോട്ടു ചോര്‍ത്തിയാണ്. ആകെയുള്ള 26,837 വോട്ടുകളില്‍ 9,457 നേടിയെങ്കിലും സിഐടിയുവിന് ഒട്ടും ആശ്വസിക്കാവുന്നതല്ല ഫലം. നാല് വര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയുമായി തട്ടിച്ചുനോക്കുമ്പോള്‍ 13.26 ശതമാനം വോട്ടാണ് സിഐടിയുവിന് പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കായ തൊഴിലാളി യൂണിയനില്‍ നിന്ന് നഷ്ടമായത്. ഐഎന്‍ടിയുസിക്ക് നാല് ശതമാനവും വോട്ട് ചോര്‍ന്നു. ബിഎംഎസ് യൂണിയനായ കെഎസ്ടി എംപ്ലോയീസ് സംഘ് എട്ട് ശതമാനത്തില്‍ നിന്ന് 18.21ലേക്ക് കുതിപ്പ് നടത്തി. മുമ്പ് 8.31 ശതമാനം മാത്രമാണ് ബിഎംസിനുണ്ടായിരുന്നത്.

കഴിഞ്ഞ തവണ കൈയ്യകലത്തിലെത്തിയ ബാര്‍ഗെയ്നിങ്ങ് ഏജന്റ് പദവി സിഐടിയുവില്‍ നിന്ന് അകന്നുപോയി. 51 ശതമാനമോ അതില്‍ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെയാണ് ബാര്‍ഗെയ്നിങ്ങ് ഏജന്റായി പരിഗണിക്കുക. 2016ല്‍ സിഐടിയു 48.52 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. 27.01 ശതമാനം വോട്ടുകളായിരുന്നു ഐഎന്‍ടിയുസിയുടെ സമ്പാദ്യം. ബിഎംഎസ് പത്ത് ശതമാനത്തോളം വോട്ട് വര്‍ധിപ്പിച്ച് 36 വര്‍ഷത്തിന് ശേഷം അംഗീകാരം നേടി.

എല്‍ഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍സി ജീവനക്കാര്‍ക്ക് വേണ്ടി മൂന്ന് പാക്കേജുകള്‍ നടപ്പാക്കിയിട്ടും ജീവനക്കാര്‍ തങ്ങളില്‍ നിന്ന് അകന്നത് എന്തുകൊണ്ടാണെന്ന ആലോചനയിലാണ് സിഐടിയു. അംഗീകാരം ലഭിക്കേണ്ട വോട്ട് ശതമാന പരിധി താഴ്ത്തിയതും പോളിങ്ങിലെ കുറവും ഉന്നയിക്കാമെങ്കിലും വോട്ട് ചോര്‍ച്ചയ്ക്ക് കൃത്യമായ മറുപടിയാകില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ആശ്രിത നിയമനം നടക്കാതിരുന്നതും മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ് കുടിശ്ശിക നിലനില്ക്കുന്നതും പോളിങ്ങില്‍ സ്വാധീനിച്ചിരിക്കാമെന്ന് വിലയിരുത്തലുണ്ട്. സ്ഥലംമാറ്റവും ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സിഐടിയുവിനേക്കാളും ഐഎന്ടിയുസിയേക്കാളും സജീവമായി ഇടപെട്ടത് ബിഎംഎസാണെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനസ്ഥാനങ്ങളിലെത്തിയ ബിഎംഎസ് പ്രതിനിധികള്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് കാര്യങ്ങള്‍ നടത്തിക്കൊടുത്ത് സൈലന്റ് ക്യാംപെയ്ന് തുടരുന്നത് ഇരുയൂണിയനുകളും ശ്രദ്ധിച്ചില്ല. ഹിത പരിശോധനയ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവനക്കാരുടെ വീടുകളിലെത്തിയതും പുതുതായി എത്തിയ ജീവനക്കാരെ യൂണിയനിലേക്ക് ആകര്‍ഷിച്ചതും ബിഎംഎസിന്റെ പെട്ടെന്നുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായി.
- TAGS:
- bms
- CITU
- INTUC
- KSRTC
- KSRTC Referendum