Top

‘സംസ്ഥാനത്തിന് നല്‍കാനില്ലാത്ത വാക്‌സിന്‍ എങ്ങനെ സ്വകാര്യ ആശുപത്രികളിലെത്തുന്നു?’; കേന്ദ്രത്തിനെതിരെ മനീഷ് സിസോദിയ

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ തിരിമറിയാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കൊവിഡ് വാക്സിന്‍ നല്‍കാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ എങ്ങനെയാണ് സ്വകാര്യആശുപത്രികളില്‍ വാക്‌സിനെത്തുന്നതെന്ന് മനീഷ് സിസോദിയ ചോദിച്ചു. വാക്സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുംപിടുത്തമാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ കൊവിഡ് വാക്സിന്‍ ജൂണ്‍ പത്തിന് മുന്‍പ് ലഭ്യമാകില്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. 18നും 44നും ഇടയില്‍ പ്രായമുള്ള 92 ലക്ഷത്തോളം പേര്‍ക്കാണ് […]

29 May 2021 7:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സംസ്ഥാനത്തിന് നല്‍കാനില്ലാത്ത വാക്‌സിന്‍ എങ്ങനെ സ്വകാര്യ ആശുപത്രികളിലെത്തുന്നു?’; കേന്ദ്രത്തിനെതിരെ മനീഷ് സിസോദിയ
X

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ തിരിമറിയാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കൊവിഡ് വാക്സിന്‍ നല്‍കാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ എങ്ങനെയാണ് സ്വകാര്യആശുപത്രികളില്‍ വാക്‌സിനെത്തുന്നതെന്ന് മനീഷ് സിസോദിയ ചോദിച്ചു.

വാക്സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുംപിടുത്തമാണ് ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു. 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമായ കൊവിഡ് വാക്സിന്‍ ജൂണ്‍ പത്തിന് മുന്‍പ് ലഭ്യമാകില്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

18നും 44നും ഇടയില്‍ പ്രായമുള്ള 92 ലക്ഷത്തോളം പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇനി വാക്സിന്‍ ലഭിക്കേണ്ടത്. 1.84 കോടി വാക്‌സിന്‍ ഡോസുകള്‍ ആവശ്യമായി വരുന്ന ഈ കാറ്റഗറിയിലേക്ക് 5.5 ലക്ഷം വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ 4.5 ലക്ഷം ഡോസ് വാക്സിനും മെയ് മാസത്തില്‍ 3.67 ലക്ഷം ഡോസ് വാക്സിനുമാണ് കേന്ദ്രം ഡല്‍ഹി സര്‍ക്കാരിന് കൈമാറിയത്. ഇതിനുപുറമെ സംസ്ഥാനം 8.17 ലക്ഷം വാക്സിന്‍ ഡോസുകള്‍ വാക്‌സിന്‍ കമ്പനിയില്‍ നിന്ന് നേരിട്ട് വാങ്ങുകയും ചെയ്തിരുന്നു.

കൂടാതെ കൊവിഡ് വാക്സിനുവേണ്ടി ഡല്‍ഹി സര്‍ക്കാര്‍ ആഗോള ടെണ്ടര്‍ വിളിച്ചിട്ടുമുണ്ട്. പത്ത് മില്ല്യണ്‍ കൊവിഡ് വാക്സിന്‍ ഡോസുകളാണ് ഡല്‍ഹി ആഗോള ടെണ്ടറിലൂടെ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ലഭ്യമായിരുന്ന വാക്സിനുകള്‍ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ മുന്‍പും 18നും 44നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് എത്രയും വേഗം വാക്സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Also Read: ‘തൃണമൂലിന്റെ ചരിത്രവിജയം മോദിയ്ക്ക് ദഹിക്കുന്നില്ല’; തനിക്കെതിരെ പ്രധാനമന്ത്രി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് മമത

Next Story