കൊവിഡിനെ തടയാന്‍ ‘സിംഹയോഗ ക്രിയ’ പരിശീലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര നഗര കാര്യസെക്രട്ടറി
ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ‘വ്യത്യസ്ഥമായ’ പ്രതിരോധ നിര്‍ദേശവുമായി കേന്ദ്ര നഗര കാര്യസെക്രട്ടറി. ജഗ്ഗി വാസുദേവ് നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ നിര്‍ദേശിച്ച സിംഹയോഗ പരിശീലിക്കാനാണ് കേന്ദ്ര നഗര കാര്യസെക്രട്ടറി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്. രാജ്യം വാക്സിന് ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതിനിടെയാണ് കേന്ദ്ര നഗര കാര്യസെക്രട്ടറിയുടെ ഔദ്യോഗിക നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്. ജഗ്ഗി വാസുദേവ് നിര്‍ദ്ദേശിച്ച സിംഹയോഗ ക്രിയ ഇന്നത്തെ കൊവിഡ് സാഹചര്യത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ […]

ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ‘വ്യത്യസ്ഥമായ’ പ്രതിരോധ നിര്‍ദേശവുമായി കേന്ദ്ര നഗര കാര്യസെക്രട്ടറി. ജഗ്ഗി വാസുദേവ് നേരത്തെ കൊവിഡിനെ പ്രതിരോധിക്കാന്‍ നിര്‍ദേശിച്ച സിംഹയോഗ പരിശീലിക്കാനാണ് കേന്ദ്ര നഗര കാര്യസെക്രട്ടറി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്. രാജ്യം വാക്സിന് ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉള്‍പ്പെടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതിനിടെയാണ് കേന്ദ്ര നഗര കാര്യസെക്രട്ടറിയുടെ ഔദ്യോഗിക നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.
ജഗ്ഗി വാസുദേവ് നിര്‍ദ്ദേശിച്ച സിംഹയോഗ ക്രിയ ഇന്നത്തെ കൊവിഡ് സാഹചര്യത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശക്തിയുള്ളതാണ്. അവ പിന്തുടരണമെന്നും കേന്ദ്ര നഗര കാര്യസെക്രട്ടറിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ജഗ്ഗി വാസുവ് സിംഹയോഗ ക്രിയ പരിശീലിക്കുന്ന യൂടൂബ് വീഡിയോയും ഇതിനൊടപ്പം പങ്കുവെച്ചിട്ടുണ്ട്.
‘നിലവിലെ സാഹചര്യത്തെ നേരിടാന്‍ നമുക്ക് ഉപയോഗിക്കാവുന്ന യോഗക്രിയയാണിത്. വ്യക്തിയുടെ ശ്വസന, പ്രതിരോധ പ്രക്രിയകളെ ശക്തിപ്പെടുത്തുകയും പ്രതിസന്ധികളെ നേരിടാന്‍ കരുത്ത് നല്‍കുകയും ചെയ്യും. നമ്മുടെ ജീവിതത്തിലെ കുറച്ച് സമയം മാത്രമെ ഇതിനായി മാറ്റിവെക്കേണ്ടതുള്ളു. ഭക്ഷണത്തിന് മുന്‍പാണ് യോഗക്രിയ ചെയ്യേണ്ടത്. ഫലം ലഭിക്കണമെങ്കില്‍ വീഡിയോയില്‍ കാണുന്നത് അതേപടി അനുസരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം.’ ഭവന നഗര കാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി പ്രസ്താവനയില്‍ പറയുന്നു.
- TAGS:
- COVID IN INDIA
- Covid-19