‘ഞാനും വീട്ടുകാരും ഉറച്ച കോണ്‍ഗ്രസുകാര്‍, വോട്ട് ചേര്‍ത്തതും കോണ്‍ഗ്രസ്’; കള്ളവോട്ടിന് ശ്രമമെന്ന ചെന്നിത്തലയുടെ ആരോപണം പാളുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് നീക്കങ്ങള്‍ നടക്കുന്നുയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു. കാസര്‍ഗോഡ് ഉദുമിലെ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ത്തിട്ടുണ്ടെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് അഞ്ച് ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും രംഗത്തെത്തി. തങ്ങളുടെ വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കുമാരിയും ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് കുമാരിയുടെ കുടുംബവും […]

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് നീക്കങ്ങള്‍ നടക്കുന്നുയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു. കാസര്‍ഗോഡ് ഉദുമിലെ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ത്തിട്ടുണ്ടെന്നും ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് അഞ്ച് ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും രംഗത്തെത്തി. തങ്ങളുടെ വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കുമാരിയും ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് കുമാരിയുടെ കുടുംബവും പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുന്നയാളാണ്. ഞാന്‍ വോട്ട് കൊടുക്കുന്നത് കോണ്‍ഗ്രസിന് തന്നെയാണ്. വീട്ടിലുള്ളവരും കോണ്‍ഗ്രസിന് തന്നെയാണ് വോട്ട് കൊടുക്കുന്നത്. ഞങ്ങള്‍ അറിഞ്ഞല്ല, ലിസ്റ്റില്‍ ഒന്നിലധികം തവണ പേര് വന്നത്. ഞങ്ങളാരോടും അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടില്ല. ഞങ്ങള്‍ എന്ത് പിഴച്ചു. തെറ്റ് ചെയ്തവരോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടത്.”
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് കുമാരിയും രവീന്ദ്രനും. പത്തുവര്‍ഷത്തിന് മുകളിലായി പെരിയയിലാണ് താമസം. കോണ്‍ഗ്രസ് നേതാവ് ശശിയാണ് കുമാരിയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ സഹായിച്ചത്. ഒരു വോട്ടര്‍ ഐഡി മാത്രമാണ് ഇവര്‍ക്കുള്ളത്.
ഇന്ന് രാവിലെയാണ് കള്ളവോട്ടിനുള്ള നീക്കങ്ങള്‍ നടക്കുന്നുയെന്ന് ആരോപിച്ച് ചെന്നിത്തല രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ ആകെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഫോട്ടോയും മേല്‍വിലാസവും സഹിതം പേര് പലയിടത്ത് ചേര്‍ത്തിരിക്കുന്നത് എല്ലാവരുടേയും അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മരിച്ചുപോയവരുടേയും ഇപ്പോള്‍ സ്ഥലത്തില്ലാത്തവരുടേയും പേരുപയോഗിച്ചാണ് കള്ളവോട്ടിനായുള്ള നീക്കങ്ങള്‍ നടന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു. കള്ളവോട്ടിനായി സംസ്ഥാന തലത്തില്‍ നടക്കുന്നത് വ്യാപക ഗൂഢാലോചനയാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുമാരിയുടെ പ്രതികരണം പുറത്തുവന്നത്.