പ്രഖ്യാപനത്തിന് ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം; നിയുക്തമന്ത്രിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനാ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ പുതിയ മന്ത്രിസഭ അംഗങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃസംഘടനയുടെ ഭാഗമായി 43 പേരാണ് കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനൊവാള്‍, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആര്‍പിസി സിങ്ങ്, പശുപതി പരാസ്, […]
7 July 2021 4:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനാ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ പുതിയ മന്ത്രിസഭ അംഗങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പുനഃസംഘടനയുടെ ഭാഗമായി 43 പേരാണ് കേന്ദ്ര മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സര്‍ബാനന്ദ സോനൊവാള്‍, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആര്‍പിസി സിങ്ങ്, പശുപതി പരാസ്, എന്നിവരും അമിത്ഷായൊടൊപ്പം ഉണ്ടായിരുന്നു. പുനഃസംഘടനയില്‍ ശോഭാ കരന്തലജെ, നാരായണ്‍ റാണെ, മീനാക്ഷി ലേഖി, ജ്യോതിരാദിത്യ സിന്ധ്യ, അനുപ്രിയാ പട്ടേല്‍, സോനേവാള്‍, അജയ് ഭട്ട്, സുനിത ദഗ്ഗല്‍, ഭൂപേന്ദര്‍ യാദവ്, ഹീനാ ഗാവിത്, കപില്‍ പാട്ടീല്‍ എന്നിവര്‍ സഭയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ആറുമണിക്ക് ഉണ്ടാകും
അതേസമയം, പ്രഖ്യാപനത്തോട് അടുക്കവെ സുപ്രധാന മന്ത്രിപദവികള്‍ വഹിച്ചിരുന്നവര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്ഷവര്ധന്, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍ , രാസവസ്തു, രാസവള വകുപ്പ് മന്ത്രി ഡി വി സദാനന്ദ ഗൗഡ, വനിത ശിശു ക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗദരി, ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബി എന്നിവരുള്‍പ്പടെയാണ് രാജിവെച്ച പ്രമുഖര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവെയ്ക്കുന്നു എന്നാണ് രമേശ് പൊഖ്രിയാലും സന്തോഷ് ഗംഗ്വാറും രാജികത്തില്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര സഹമന്ത്രിമാരായ സഞ്ജയ് ധോത്രെ, രത്തന്‍ലാല്‍ കതാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ബബുല്‍ സുപ്രിയോ, റാവു സാഹേദ് ദാന്‍വേ എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍. കേന്ദ്ര സാമൂഹിക മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്തിനെ കഴിഞ്ഞദിവസം കര്‍ണ്ണാടക ഗവര്‍ണ്ണറായും നിയമിച്ചിരുന്നു. മന്ത്രിപദവികളിലെ അഴിച്ചുപണികളുടെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരാനിരിക്കെ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെയും രാജിയുണ്ടാകുമെന്നാണ് സൂചന.