Top

‘ഭിന്നിപ്പിന്റെ ശക്തി ഇങ്ങോട്ടുവരുന്നുണ്ട്’; അമിത് ഷാ ഹൈദരാബാദിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് കെ ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്: മുഖ്യധാരാ ചര്‍ച്ചകളിലേക്ക് കടന്നുകഴിഞ്ഞ ഹൈദരാബാദ് മുന്‍സിപല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടുകയാണ് ടിആര്‍എസ്. തെലങ്കാനയെ ഉന്നംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചതോടെ ഹൈദരാബാദ് മുന്‍സിപല്‍ തെരഞ്ഞെടുപ്പിന് നിര്‍ണായക പ്രാധാന്യമാണുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുന്നതിന് ചൂണ്ടിക്കാട്ടി, ഈ നഗരത്തെ രക്ഷിക്കണമെന്നും ചില ഭിന്നിപ്പിന്റെ ശക്തികള്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. ‘ഭിന്നിപ്പിന്റെ ചില ശക്തികള്‍ ഹൈദരാബാദിലേക്ക് കടക്കാനും ഇവിടം താറുമാറാക്കാനും ശ്രമിക്കുന്നുണ്ട്. നമ്മളത് അനുവദിക്കാന്‍ പാടുണ്ടോ? നമ്മള്‍ […]

29 Nov 2020 12:27 AM GMT

‘ഭിന്നിപ്പിന്റെ ശക്തി ഇങ്ങോട്ടുവരുന്നുണ്ട്’; അമിത് ഷാ ഹൈദരാബാദിലേക്ക് വരുന്നതിന് തൊട്ടുമുമ്പ് കെ ചന്ദ്രശേഖര്‍ റാവു
X

ഹൈദരാബാദ്: മുഖ്യധാരാ ചര്‍ച്ചകളിലേക്ക് കടന്നുകഴിഞ്ഞ ഹൈദരാബാദ് മുന്‍സിപല്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടുകയാണ് ടിആര്‍എസ്. തെലങ്കാനയെ ഉന്നംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചതോടെ ഹൈദരാബാദ് മുന്‍സിപല്‍ തെരഞ്ഞെടുപ്പിന് നിര്‍ണായക പ്രാധാന്യമാണുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുന്നതിന് ചൂണ്ടിക്കാട്ടി, ഈ നഗരത്തെ രക്ഷിക്കണമെന്നും ചില ഭിന്നിപ്പിന്റെ ശക്തികള്‍ ഇവിടേക്ക് വരുന്നുണ്ടെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ടിആര്‍എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു.

‘ഭിന്നിപ്പിന്റെ ചില ശക്തികള്‍ ഹൈദരാബാദിലേക്ക് കടക്കാനും ഇവിടം താറുമാറാക്കാനും ശ്രമിക്കുന്നുണ്ട്. നമ്മളത് അനുവദിക്കാന്‍ പാടുണ്ടോ? നമ്മള്‍ നമ്മുടെ സമാധാനം തച്ചുടക്കാന്‍ പാടുണ്ടോ? ഹൈദരാബാദിലെ എന്റെ സഹോദരീ സഹോദരന്മാരേ… തെലങ്കാനയുടെ മുഖ്യമന്ത്രി എന്നനിലയില്‍ ഞാന്‍ നിങ്ങളോട് ആത്മര്‍ത്ഥയോടെ പറയുകയാണ്, ദയവായി മുന്നോട്ടുകടന്നുവരൂ… ഉയര്‍ന്ന ചിന്താഗതി മുന്നോട്ടുവെക്കുന്ന ടിആര്‍എസിന് നിങ്ങളുടെ പിന്തുണ നല്‍കൂ. ഹൈദരാബാദിനെ ഈ ഭിന്നിപ്പിന്റെ ശക്തികളില്‍നിന്നും രക്ഷിക്കൂ’, ബിജെപിയെ ഉദ്ദേശിച്ച് കെ ചന്ദ്രശേഖര്‍ റാവു പൊതുയോഗത്തില്‍ പറഞ്ഞു.

പാകിസ്താനികളില്‍നിന്നും മ്യാന്‍മറില്‍നിന്നുമുള്ളവരെ ഹൈദരാബാദില്‍നിന്നും പുറത്താക്കണമെന്ന മുതിര്‍ന്ന ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബിജെപിയെ ഭിന്നിപ്പിന്റെ ശക്തികളെന്ന് ചന്ദ്രശേഖര്‍ റാവു വിശേഷിപ്പിച്ചത്. ഹൈദരാബാദില്‍നിന്നും പാകിസ്താനികളെയും റോഹിങ്ക്യകളെയും പുറത്താക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തണമെന്നായിരുന്നു ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബന്ദി സഞ്ജയ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബിജെപി നേതാവും എംപിയുമായ തേജസ്വി സൂര്യ അസദുദ്ദീന്‍ ഒവൈസിയെ പുതുതലമുറയുടെ മുഹമ്മദ് അലി ജിന്നയെന്നും വിളിച്ചിരുന്നു.

ഹൈദരാബാദ് മുന്‍സിപല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം പ്രചരണം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നാണ് ആദിത്യനാഥ് പ്രഖ്യാപിച്ചിരിക്കുന്നത്.

അമിത് ഷാ ഹൈദരാബാദ് സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ് ‘ഭിന്നിപ്പിന്റെ ശക്തി’ ഇങ്ങോട്ടുവരുന്നുണ്ടെന്ന മുന്നറിയിപ്പുമായി കെ ചന്ദ്രശേഖര്‍ റാവു

Next Story