Top

ചതിക്ക് മറുചതി; ശരത് ബച്ചെഗൗഡ കോണ്‍ഗ്രസിലേക്ക്, ഡികെ ശിവകുമാറിന്റെ തന്ത്രങ്ങള്‍ ഫലിച്ചുതുടങ്ങി, എംഎല്‍എ പറ്റിച്ച സീറ്റില്‍ എംപിയുടെ മകനെ

ബെംഗളൂരു: കര്‍ണാടകയില്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതുമുതല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഡികെ ശിവകുമാര്‍ നടത്തി ശ്രമങ്ങള്‍ ഫലം കാണുന്നെന്ന് സൂചന. ഹോസ്‌കോട്ടയിലെ സ്വതന്ത്ര എംഎല്‍എ ശരത് ബച്ചഗൗഡ കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കത്തിലാണെന്നാണ് വിവരം. തന്റെ രാഷ്ട്രീയ ജീവിതത്തിന് കോണ്‍ഗ്രസുമായി യോജിച്ചുപോവുന്നതാവും നല്ലതെന്നാണ് ശരത് നീക്കത്തെക്കുറിച്ച് പറയുന്നത്. ‘ഒരു ദേശീയ പാര്‍ട്ടിയുടെ പേരില്‍ അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം. അതിലൂടെ ഹോസ്‌കോട്ടെയുടെ മാത്രം പ്രശ്‌നങ്ങളിലൊതുങ്ങാതെ വലിയ ഫ്രെയിമില്‍ കാര്യങ്ങള്‍ കാണാന്‍ എനിക്ക് കഴിയും’, ശരത് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ശരത് കെപിസിസി […]

20 Dec 2020 5:12 AM GMT

ചതിക്ക് മറുചതി; ശരത് ബച്ചെഗൗഡ കോണ്‍ഗ്രസിലേക്ക്, ഡികെ ശിവകുമാറിന്റെ തന്ത്രങ്ങള്‍ ഫലിച്ചുതുടങ്ങി, എംഎല്‍എ പറ്റിച്ച സീറ്റില്‍ എംപിയുടെ മകനെ
X

ബെംഗളൂരു: കര്‍ണാടകയില്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതുമുതല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഡികെ ശിവകുമാര്‍ നടത്തി ശ്രമങ്ങള്‍ ഫലം കാണുന്നെന്ന് സൂചന. ഹോസ്‌കോട്ടയിലെ സ്വതന്ത്ര എംഎല്‍എ ശരത് ബച്ചഗൗഡ കോണ്‍ഗ്രസില്‍ ചേരാനുള്ള നീക്കത്തിലാണെന്നാണ് വിവരം. തന്റെ രാഷ്ട്രീയ ജീവിതത്തിന് കോണ്‍ഗ്രസുമായി യോജിച്ചുപോവുന്നതാവും നല്ലതെന്നാണ് ശരത് നീക്കത്തെക്കുറിച്ച് പറയുന്നത്.

‘ഒരു ദേശീയ പാര്‍ട്ടിയുടെ പേരില്‍ അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം. അതിലൂടെ ഹോസ്‌കോട്ടെയുടെ മാത്രം പ്രശ്‌നങ്ങളിലൊതുങ്ങാതെ വലിയ ഫ്രെയിമില്‍ കാര്യങ്ങള്‍ കാണാന്‍ എനിക്ക് കഴിയും’, ശരത് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ശരത് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പുതുവര്‍ഷം ആരംഭത്തില്‍ത്തന്നെ കോണ്‍ഗ്രസിലേക്കെത്തുമെന്നാണ് ശരത് അറിയിച്ചിരിക്കുന്നത്.

ബിജെപി എംപി ബിഎന്‍ ബച്ചെഗൗഡയുടെ മകനാണ് 37 കാരനായ ശരത് ബച്ചെഗൗഡ. 2019 ഡിസംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിമത നീക്കം നടത്തിയതോടെ ബിജെപി ശരത്തിനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച ശരത് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് എംഎല്‍എയായത്.

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ചത്. എന്നാല്‍, അത്തവണ കോണ്‍ഗ്രസിന്റെ നാഗരാജിനോട് പരാജയപ്പെടുകയായിരുന്നു.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് അത്ര പ്രാതിനിധ്യമില്ലാത്ത ഹോസ്‌കൊട്ടയില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് ശരത്തിലൂടെയുള്ള നേട്ടം. മുമ്പ് ജെഡിഎസിന്റെ ഭാഗമായിരുന്ന ശരത്തിന്റെ പിതാവ് ബിഎന്‍ ബച്ചെഗൗഡയുടെ കുത്തക മണ്ഡലമായിരുന്നു ഇത്. 2004ലാണ് ആദ്യമായി നാഗരാജിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. നാഗരാജ പിന്നീട് കൂറുമാറി ബിജെപിയില്‍ ചേരുകയും യെദിയൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയാവുകയും ചെയ്തു. ശരത് കോണ്‍ഗ്രസിലെത്തുന്നതോടെ മുസ്ലിം ഭൂരി പക്ഷപ്രദേശത്തെ വോട്ടുപിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള കോണ്‍ഗ്രസിന്റെ പ്രചരണപ്രവര്‍ത്തനങ്ങളില്‍ ശരത് ഭാഗമായി കഴിഞ്ഞു.

Next Story