Top

ക്രൂരത മാത്രം കണ്ട ബാല്യം; ലിസയുടെ ജീവിതം ഞെട്ടിക്കുന്നത്

ഗര്‍ഭിണിയുടെ വയര്‍ കുത്തി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്ത് കടന്നു കളയാന്‍ ശ്രമിച്ച ലിസ മോണ്ട്‌ഗൊമെറി എന്ന സ്ത്രീ ഇന്ന് ക്രൂരതയുടെ മുഖമായി വാര്‍ത്തകളില്‍ നിറയുകയാണ്. 68 വര്‍ഷത്തിനു ശേഷം ആദ്യമായി അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സ്ത്രീയാണ് ലിസ. ലിസയുടെ മാനികാരോഗ്യ വശങ്ങള്‍ പരിശോധിക്കുന്നതിനായി ലിസയുടെ വധശിക്ഷ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ലിസ എന്ന കൊലപാതകിയുടെ ജീവിതത്തിലുടനീളം ദുരന്തപൂര്‍ണവും വേദനാജനകവുമായ സംഭവങ്ങളായിരുന്ന നടന്നത്. 2004 ല്‍ പൊലീസ് പിടിയിലാവുമ്പോള്‍ ലിസയ്ക്ക് ബ്രെയിന്‍ ഡാമേജ്, […]

12 Jan 2021 9:47 AM GMT

ക്രൂരത മാത്രം കണ്ട ബാല്യം; ലിസയുടെ ജീവിതം ഞെട്ടിക്കുന്നത്
X

ഗര്‍ഭിണിയുടെ വയര്‍ കുത്തി മുറിച്ച് കുഞ്ഞിനെ പുറത്തെടുത്ത് കടന്നു കളയാന്‍ ശ്രമിച്ച ലിസ മോണ്ട്‌ഗൊമെറി എന്ന സ്ത്രീ ഇന്ന് ക്രൂരതയുടെ മുഖമായി വാര്‍ത്തകളില്‍ നിറയുകയാണ്. 68 വര്‍ഷത്തിനു ശേഷം ആദ്യമായി അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സ്ത്രീയാണ് ലിസ. ലിസയുടെ മാനികാരോഗ്യ വശങ്ങള്‍ പരിശോധിക്കുന്നതിനായി ലിസയുടെ വധശിക്ഷ തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്.

അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ലിസ എന്ന കൊലപാതകിയുടെ ജീവിതത്തിലുടനീളം ദുരന്തപൂര്‍ണവും വേദനാജനകവുമായ സംഭവങ്ങളായിരുന്ന നടന്നത്. 2004 ല്‍ പൊലീസ് പിടിയിലാവുമ്പോള്‍ ലിസയ്ക്ക് ബ്രെയിന്‍ ഡാമേജ്, പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍, ഡിപ്രഷന്‍, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവയോരോന്നും ലിസയുടെ ഭൂത കാലത്തിന്റെ അവശേഷിപ്പുകളാണെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ദുരന്തപൂര്‍ണമായ ബാല്യം

തീര്‍ത്തും ദുരന്തപൂര്‍ണമായ ബാല്യകാലമായിരുന്നു ലിസയുടേത്. അമ്മയും രണ്ടാനച്ഛനും ഇളയ സഹോദരിയും അര്‍ദ്ധ സഹോദരിയും അടങ്ങുന്നതായിരുന്നു ലിസയുടെ കുടുംബം.

രണ്ടാനച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ക്രൂരമായ പീഢനങ്ങളാണ് ചെറുപ്പത്തില്‍ ഈ കുട്ടികള്‍ നേരിട്ടത്. പാത്രത്തിലെ ഭക്ഷണം മുഴുവന്‍ കഴിച്ചില്ലെങ്കില്‍ ലിസയെ മണിക്കൂറുകളോളം കസേരയില്‍ കെട്ടിനിര്‍ത്തുമായിരുന്നു അവരുടെ അമ്മ. അമ്മയും രണ്ടാനച്ഛനും ലിസയെയും സഹോദരിമാരെയും പൊതിരെ തല്ലിയ ശേഷം ഷവറിലെ തണുത്ത വെള്ളത്തില്‍ നിര്‍ത്താറുണ്ടായിരുന്നു. മറ്റു ബന്ധുക്കളില്‍ നിന്നും ഇവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നു.

ശാരീരിക ആക്രമണം ലിസ വളര്‍ന്നതോടെ ലൈംഗികാക്രമണങ്ങളിലേക്കും നീങ്ങി. എട്ടാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ലിസ രണ്ടാനച്ഛനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. അമ്മയുടെയും രണ്ടാനഛന്റെയും ഡിവോഴ്‌സ് കേസ് വിസ്്താര വേളയില്‍ പീഡിപ്പിക്കുന്നതിനൊപ്പം മുഷ്ടി ചുരിട്ടി തല്ലുന്നതും രണ്ടാനചന്റെ പതിവായിരുന്നെന്ന് 1985 ല്‍ ലിസ കോടതി മുറിയില്‍ വെച്ച് പറഞ്ഞു. ലിസയെ പീഡിപ്പിക്കാന്‍ ഇയാള്‍ ഒരു സ്വകാര്യ മുറി തരപ്പെടുത്തിയിരുന്നു. ഈ മുറിയില്‍ നിന്നുള്ള ലിസയുടെ നിലവിളികള്‍ പുറത്താരും അറിഞ്ഞില്ല.

ലിസയുടെ അമ്മ മകള്‍ ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും ലിസയെ സഹായിച്ചില്ല. പൊലീസില്‍ പരാതിപ്പെടാതിരുന്ന അമ്മ മകളെ ഒരു ഡോക്ടറെ കാണിച്ചു. മകളെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നടപടിയെടുക്കാത്തിനെ അന്നത്തെ ഡിവോഴ്‌സ് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അമ്മ മാത്രമല്ല ആരും തന്നെ ലിസയെ അന്ന് സഹായിച്ചില്ല.
രണ്ടാനഛനെ കൂടാതെ അയാളുടെ സുഹൃത്തുക്കളും ലിസയെ ബലാല്‍സംഗം ചെയ്തു. ലിസയുടെ കസിന്‍ ഒരു നിയമോദ്യഗസ്ഥനായിരുന്നു. എന്നാല്‍ ഇയാളും ലിസയെ സഹായിച്ചില്ല.

‘എപ്പോഴൊക്കെ ഞാന്‍ ഇത് പറഞ്ഞുവോ ആരും എന്നെ സഹായിച്ചില്ല,’ ലിസ മുമ്പൊരിക്കല്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് പറഞ്ഞിതിങ്ങനെയാണ്.

ഇതേക്കുറിച്ച് ലിസയുടെ കസിന്‍ തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

‘ ലിസയ്ക്ക് സംഭവിച്ചതിനെതിരെ നില്‍ക്കാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഞാനെന്തിലും ചെയ്തിരുന്നെങ്കില്‍ ഇതൊക്കെ ഒരു പക്ഷെ തടയാമായിരുന്നു,’ ലിസയുടെ കസിന്‍ ഡേവിഡ് കിഡ്‌വെല്‍ അമേരിക്കന്‍ ഫെഡറല്‍ കോടതിയിലെ ലിസയുടെ കേസ് വിസ്താരം നടക്കവെ പറഞ്ഞു.

ഒപ്പം നിന്ന ഒരേയൊരു സഹോദരി

ലിസയുടെ ജീവതത്തിലാകെ സഹായമായി നിന്നത് ഇവരുടെ അര്‍ദ്ധ സഹോദരിയായ ചേച്ചി മാത്രമാണ്.ഡയന്‍ മാറ്റിങ്‌ലി. തീരെ കുഞ്ഞായിരുന്നപ്പോള്‍ ലിസയുടെ ഏക ആശ്വാസം ഈ ചേച്ചി മാത്രമായിരുന്നു. ലിസയെക്കാളും നാലു വയസ്സു മാത്രം മൂത്തയാളാണ് ഇവര്‍. പക്ഷെ അവര്‍ ലിസയെ പരിപാലിച്ചു

ചേച്ചിക്ക് ആറു വയസ്സുള്ളപ്പോഴാണ് ലിസയുടെ ഇളയ സഹോദരി ജനിക്കുന്നത്. തന്റെ രണ്ട് ഇളയ സഹോദരിമാരുടെയും കാര്യത്തില്‍ ഡയന്‍ ശ്രദ്ധ പുലര്‍ത്തി. ലിസയുടെ അമ്മ ഡയനിന് രണ്ടാനമ്മയാണ്. ഇവരുടെ ക്രൂര പീഡനങ്ങള്‍ക്ക് ഡയനും ഇരയായിരുന്നു. അനുസരണ കാണിക്കാത്ത സമയങ്ങളില്‍ ഇവരെ നഗ്നയാക്കുകയും ബാഗുകള്‍ പാക്ക് ചെയ്ത് നിന്നെ പുറത്തേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഒരു ദിവസം പറഞ്ഞ പോലെ തന്നെ ലിസയുടെ ചേച്ചിയെ അവര്‍ പറഞ്ഞയച്ചു. ഒരു സോഷ്യല്‍ വര്‍ക്കര്‍ ഡയാനെ ഏറ്റെടുക്കാന്‍ മുന്നോട്ട് വരികയായായിരുന്നു. തന്റെ അനിയത്തിമാരെ ഇനിയൊരിക്കലും തനിക്ക് സംരക്ഷിച്ച് നിര്‍ത്താവാനില്ലെന്ന് ഡയന്‍ മനസ്സിലാക്കി. സഹോദരിമാരെ വിട്ട് ആ വീട്ടില്‍ നിന്നും ആ കുട്ടി ദൂരേക്ക് യാത്രയായി.

പിന്നീട് 35 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സഹോദരി ചെയ്ത കൊലപാതകത്തിന് വധശിക്ഷ വിധിച്ചതറിഞ്ഞ ആ സഹോദരി അലറിക്കരയുകയാണുണ്ടായത്.

‘ ഇത് സംഭവിക്കാന്‍ പാടില്ല, അവര്‍ക്കിത് ചെയ്യാനാവില്ല. അവളുടെ ജീവിതം മുഴുവന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് അവര്‍ തിരിച്ചറിയും, പീഡിപ്പിക്കപ്പെട്ടത്…’ ഡയാന്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോട് പറഞ്ഞു.

Next Story