Top

കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ചൊവ്വാഴ്ച്ച മുതല്‍ മെയ് മൂന്ന് വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇതേ കാലയളവില്‍ പാക്കിസ്താനിലേക്കും ഫിലിപ്പിന്‍സിലേക്കും അവിടെ നിന്നും തിരിച്ചുള്ള സര്‍വ്വീസുകള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ഹോങ്കോങ് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് ‘വിസ്താര’ വിമാനങ്ങളിലായെത്തിയ 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്താക്കിയിരിക്കുന്നതെന്ന് ഹോങ്കോങ് അറിയിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഹോങ്കോങിലേക്ക് വരുന്നവര്‍ […]

18 April 2021 11:57 PM GMT

കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ചൊവ്വാഴ്ച്ച മുതല്‍ മെയ് മൂന്ന് വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. ഇതേ കാലയളവില്‍ പാക്കിസ്താനിലേക്കും ഫിലിപ്പിന്‍സിലേക്കും അവിടെ നിന്നും തിരിച്ചുള്ള സര്‍വ്വീസുകള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്നും ഹോങ്കോങ് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രണ്ട് ‘വിസ്താര’ വിമാനങ്ങളിലായെത്തിയ 50 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപശ്ചാത്തലത്തിലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്താക്കിയിരിക്കുന്നതെന്ന് ഹോങ്കോങ് അറിയിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഹോങ്കോങിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം വെച്ചിരിക്കണം.

ഞായറാഴ്ച്ച മുബൈയില്‍ നിന്നും ഹോങ്കോങിലേക്കും തിരിച്ചുമുള്ള എല്ലാ വിസ്താര വിമാനങ്ങളും റദ്ദാക്കിയിരുന്നു. വിമാനത്തിലെത്തിയ മൂന്ന് പേര്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു നടപടി. മെയ് രണ്ട് വരെയാണ് സര്‍വ്വീസുകള്‍ വിലക്കിയത്. ഹോങ്കോങിലെത്തിയ 47 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ഏപ്രില്‍ നാലിന് ഡല്‍ഹി- ഹോങ്കോങ് വിസ്താര വിമാനത്തിലെത്തിയവരാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ഏപ്രില്‍ 6 മുതല്‍ 19 വരെ വിസ്താര വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ വിസ്താര ഇതേവരെ യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല.

കൊവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തിലാണ് ഇന്ത്യയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഒരാഴ്ചയിലേറെയായി പ്രതിദിന മരണം ആയിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.

ALSO READ: ‘ഇത്രവലിയൊരു ജനാവലി ആദ്യമായാണ് കാണുന്നത്’; കൊവിഡില്‍ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയെ പുകഴ്ത്തി മോദി

Next Story