Top

ശിവന്‍കുട്ടി രാജിവയ്ക്കണം, അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്ന് കെ മുരളീധരന്‍

നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരന്‍

1 Aug 2021 5:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശിവന്‍കുട്ടി രാജിവയ്ക്കണം, അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്ന് കെ മുരളീധരന്‍
X

നിയമസഭ കയ്യാങ്കളി കേസില്‍ ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറിയെന്ന് കെ മുരളീധരന്‍. മന്ത്രി കോടതിയുടെ മുന്നില്‍ കൈയ്യും കെട്ടി നില്‍ക്കുമ്പോള്‍ ധാര്‍മികത ബാധകമല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. ധാര്‍മികതയുടെ പേരില്‍ മന്ത്രി ശിവന്‍കുട്ടി രാജിവക്കണം. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരും. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റ്. ശിവന്‍കുട്ടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Next Story