ക്രൂഡ് ഓയില്‍ വില താഴ്ന്നു; നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍; കുറയാതെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില
ആഗോള തലത്തില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതു മൂലമുണ്ടായ പ്രതിസന്ധിയാണ് ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമായത്
9 Aug 2021 6:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധന വില കുറയുന്നില്ല. മൂന്നാഴ്ചക്കിടെ ക്രൂഡ് ഓയില്‍ വില ബാരലിന് 75 ഡോളറില്‍ നിന്ന് 69 ഡോളറായാണ് കുറഞ്ഞത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. എന്നാല്‍ ഇതുകൊണ്ട് രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ കുറവ് വന്നിട്ടില്ല. അവസാനമായി ജൂലൈ 14 ന് 30 പൈസയാണ് പെട്രോളിന് കൂട്ടിയത്. അന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 74 ഡോളറായിരുന്നു. എന്നാല്‍ ഇന്ന് 69 ഡോളര്‍ മാത്രമാണ് ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് ഓയില്‍ വില.
ആഗോള തലത്തില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ചതു മൂലമുണ്ടായ പ്രതിസന്ധിയാണ് ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണമായത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ എണ്ണക്കമ്പനികള്‍ ഇതിനനസുസരിച്ച് പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.