ഡൈനിംഗ് റൂമില്‍ അറിയാതെ മലമൂത്ര വിസര്‍ജനം; വയോധികയ്ക്ക് ഹോംനഴ്സിന്റെ ക്രൂരമര്‍ദനം; തുടയെല്ല് തകര്‍ന്നു; അറസ്റ്റില്‍
ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് മര്‍ദന വിവരം വ്യക്തമാവുന്നത്. വയോധികയായ വിജയമ്മ(78) വീണ് പരിക്കേറ്റുവെന്നായിരുന്നു ആദ്യം ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിജയമ്മയുടെ തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും ഇത് വീണതിനെ തുടര്‍ന്നുള്ള പരിക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് മര്‍ദനത്തെ കുറിച്ച് അന്വേഷിക്കുന്നത്. തുടര്‍ന്ന മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹോം […]

ക്രൂരമായ മര്‍ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടിയ സംഭവത്തില്‍ ഹോം നഴ്സ് അറസ്റ്റില്‍. കട്ടപ്പന സ്വദേശി ചെമ്പനാല്‍ ഫിലോമിനയാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് മര്‍ദന വിവരം വ്യക്തമാവുന്നത്.
വയോധികയായ വിജയമ്മ(78) വീണ് പരിക്കേറ്റുവെന്നായിരുന്നു ആദ്യം ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിജയമ്മയുടെ തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും ഇത് വീണതിനെ തുടര്‍ന്നുള്ള പരിക്കല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് മര്‍ദനത്തെ കുറിച്ച് അന്വേഷിക്കുന്നത്.
തുടര്‍ന്ന മകനും ഭാര്യയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹോം നഴ്സ് വിജയമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയായിരുന്നു. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. വിജയമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും വടികൊണ്ട് കുത്തുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡൈനിംഗ് റൂമില്‍ അറിയാതെ മലമൂത്ര വിസജര്‍നം നടത്തിയതിനെ തുര്‍ന്നാണ് ഹോം നഴ്സ് മര്‍ദിച്ചതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് പരാതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്.
- TAGS:
- Arrest
- Kattappana
- Kayamkulam