Top

ബംഗാളിലേക്ക് അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം; സമയം പാഴാക്കാതെ സമാധാനം പുനഃസ്ഥാപിക്കൂ’

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേന്ദ്രം ‘സമയം പാഴാക്കാതെ’ സമാധാനം പുനഃസൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ […]

6 May 2021 2:01 AM GMT

ബംഗാളിലേക്ക് അന്വേഷണ സംഘത്തെ അയച്ച് കേന്ദ്രം; സമയം പാഴാക്കാതെ സമാധാനം പുനഃസ്ഥാപിക്കൂ’
X

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ അക്രമ സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തെ അയച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം. തുടര്‍ച്ചയായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് രണ്ട് കത്തുകള്‍ അയച്ചതിന് ശേഷമാണ് അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേന്ദ്രം ‘സമയം പാഴാക്കാതെ’ സമാധാനം പുനഃസൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.

ബുധനാഴ്ച്ചയാണ് കേന്ദ്രം രണ്ടാമതും സംസ്ഥാനത്തിന് കത്തയക്കുന്നത്. അതേ ദിവസമായിരുന്നു മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മെയ് മൂന്നാം തിയ്യതി സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വിശദീകരണം തേടിയെങ്കിലും അത് സംബന്ധിച്ച് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് മമതയെ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ കത്ത്.

ഇതിന് പിന്നാലെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും കേന്ദ്രം വിഷയത്തില്‍ വിശദീകരണം ആരാഞ്ഞു. ബംഗാളില്‍ അക്രമ സംഭവങ്ങളില്‍ ഇതുവരേയും അയവ് വന്നിട്ടില്ലെന്നും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം.

Next Story