ലോക്ഡൗണ്‍ കേക്ക് വില്പനക്കാര് സൂക്ഷിക്കുക; ലൈസന്‍സില്ലെങ്കില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് വന്‍ പിഴയിടും

ലോക്ഡൗണ്‍ മാസങ്ങളോളം വീട്ടിലിരുത്തി ഉപജീവനമാര്‍ഗം മുട്ടിച്ചതോടെ വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിട ബിസിനസുകള്‍ പരീക്ഷിക്കുകയാണ് പലരും. അച്ചാര്‍, കേക്ക്, ചിപ്സ്, ജാം, സ്ക്വാഷ് തുടങ്ങിയ ഭക്ഷ്യ ഉല്പന്നങ്ങളുണ്ടാക്കി പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നുമുണ്ട്. ചെറിയ തോതിലാണെങ്കിലും ഹോം മെയ്ഡ് ഭക്ഷ്യഉല്പന്നങ്ങള് വില്ക്കുന്നവര് ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പ്രൊഡക്ട് എത്ര നല്ലതാണെങ്കിലും വീട്ടില്‍ ശ്രദ്ധയോടെ ഉണ്ടാക്കുന്നതാണെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സില്ലാതെ വില്‍ക്കുന്നത് നിയമവിരുദ്ധമാണ്.
ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിര്‍മ്മാണമോ, വില്പനയോ നടത്തുന്നവര്‍ നിര്‍ബന്ധമായും 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന് അല്ലെങ്കില്‍ ലൈസന്‍സ് എടുക്കേണ്ടതാണ്. ആവശ്യമായ രജിസ്ട്രേഷന് അല്ലെങ്കില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് 50000 രൂപവരെ പിഴയും തടവ് ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എഫ്എസ്എസ്എഐ ഫുഡ് സേഫ്റ്റി ലൈസന്‍സ് & രജിസ്ട്രേഷന്
ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിര്‍മ്മാണമോ, വില്പനയോ നടത്തുന്നവര്‍ നിര്‍ബന്ധമായും 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന് അല്ലെങ്കില്‍ ലൈസന്‍സ് എടുക്കേണ്ടതാണ്.
ആവശ്യമായ രജിസ്ട്രേഷന് അല്ലെങ്കില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് 50000 രൂപവരെ പിഴയും തടവ് ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ വ്യാപാരികളും എടുക്കേണ്ട ലൈസന്‍സും രജിസ്ട്രേഷനും ഇനിമുതല്‍ ഡിജിറ്റല്‍ സേവാ കേന്ദ്രം വഴി അപേക്ഷിക്കാം.
ബേക്കറികള്‍, ചായക്കടകള്‍, ഹോട്ടലുകള്‍, സ്റ്റേഷനറി സ്റ്റോഴ്സ്, പലചരക്ക് വ്യാപാരികള്‍, അങ്കണവാടികള്‍, ഉച്ചഭക്ഷണം ലഭ്യമാകുന്ന സ്കൂളുകള്‍, ഭക്ഷണം പാചകം ചെയ്യുന്ന ആളുകള്‍, പലഹാരങ്ങള്‍ കൊണ്ട് നടന്ന് വില്‍പ്പന നടത്തുന്നവര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, കല്യാണ മണ്ഡപം നടത്തുന്നവര്‍, വെജിറ്റബിള്‍ & ഫ്രൂട്ട് സ്റ്റാള്‍, ഫിഷ് സ്റ്റാള്‍, പെട്ടി കടകള്‍. തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങള്‍ വില്‍ക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നര്‍ക്കെല്ലാം ഈ ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാണ്.
പുതിയ രജിസ്ട്രേഷനും ലൈസന്‍സ് എടുക്കുന്നതിനും, പുതുക്കുന്നതിനും നേരത്തെ എടുത്ത ലൈസന്‍സുകള്‍ ഓണ്ലൈനാക്കുന്നതിനും അക്ഷയ കേന്ദ്രത്തില്‍ സൗകര്യമുണ്ട്.
സ്ഥാപന ലൈസന്‍സ്, സംരംഭകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് പോലുള്ള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ ആവശ്യമാണ്.
അടുത്തുള്ള അക്ഷയകേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.