Top

യൂറോ തയാറെടുപ്പ് ഉഷാറാക്കി ഹോളണ്ട്; രണ്ടാം ജയത്തോടെ ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്കും തിളങ്ങി

യൂറോ കപ്പ് ഫുട്‌ബോളില്‍ പന്തുരുളാന്‍ കേവലം ആറു ദിനങ്ങള്‍ മാത്രം ശേഷിക്കെ തയാറെടുപ്പുകള്‍ ഉഷാറാക്കി മുന്‍നിര ടീമുകള്‍. ഇന്നലെ നടന്ന രാജ്യാന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം നേടിയ ഹോളണ്ട്, ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഹോളണ്ട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജോര്‍ജിയയെ തോല്‍പിച്ചപ്പോള്‍ ബോസ്‌നിയയ്‌ക്കെതിരേയാണ് ഡെന്‍മാര്‍ക്കിന്റെ ജയം; സ്‌കോര്‍ 2-0. അതേസമയം ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ട് ജോര്‍ജിയയെയും ബെല്‍ജിയം ക്രൊയേഷ്യയെയും തോല്‍പിച്ചു. ഒരു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത മെംഫിസ് ഡി […]

6 Jun 2021 10:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ തയാറെടുപ്പ് ഉഷാറാക്കി ഹോളണ്ട്; രണ്ടാം ജയത്തോടെ ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്കും തിളങ്ങി
X

യൂറോ കപ്പ് ഫുട്‌ബോളില്‍ പന്തുരുളാന്‍ കേവലം ആറു ദിനങ്ങള്‍ മാത്രം ശേഷിക്കെ തയാറെടുപ്പുകള്‍ ഉഷാറാക്കി മുന്‍നിര ടീമുകള്‍. ഇന്നലെ നടന്ന രാജ്യാന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയം നേടിയ ഹോളണ്ട്, ഇംഗ്ലണ്ട് ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ പ്രതീക്ഷകള്‍ സജീവമാക്കി.

ഹോളണ്ട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജോര്‍ജിയയെ തോല്‍പിച്ചപ്പോള്‍ ബോസ്‌നിയയ്‌ക്കെതിരേയാണ് ഡെന്‍മാര്‍ക്കിന്റെ ജയം; സ്‌കോര്‍ 2-0. അതേസമയം ഏകപക്ഷീയമായ ഒരു ഗോളിന് ഇംഗ്ലണ്ട് ജോര്‍ജിയയെയും ബെല്‍ജിയം ക്രൊയേഷ്യയെയും തോല്‍പിച്ചു.

ഒരു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത മെംഫിസ് ഡി പേയുടെ മിന്നുന്ന പ്രകടനമാണ് ഹോളണ്ടിന് ജയമൊരുക്കിയത്. വൗട്ട് വെയ്‌ഹോഴ്‌സ്റ്റ്, റയാന്‍ ഗ്രേവന്‍ബെര്‍ഷ് എന്നിവരാണ് ഹോളണ്ടിന്റെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്.

10-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഡി പേയുടെ ആദ്യ ഗോള്‍. ഒന്നാം പകുതിയില്‍ ഈ ഗോളിന് ലീഡ് ചെയ്ത അവര്‍ക്കായി 55-ാം മിനിറ്റില്‍ ഡിപേയുടെ പാസ് ലക്ഷ്യത്തിലെത്തിച്ച് വെയ്‌ഹോഴ്‌സ്റ്റ് ലീഡ് ഉയര്‍ത്തി. 76-ാം മിനിറ്റില്‍ 19-കാരനായ ഗ്രേവന്‍ബെര്‍ഷ് അവരുടെ പട്ടിക തികച്ചു.

ബോസ്‌നിയയ്‌ക്കെതിരേ ഇരുപകുതികളിലുമായി നേടിയ രണ്ടു ഗോളുകളാണ് ഡെന്‍മാര്‍ക്കിന്റെ ജയമൊരുക്കിയത്. 18-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റിലൂടെ മുന്നിലെത്തിയ അവര്‍ക്കു വേണ്ടി ആന്‍ഡ്രിയ കൊര്‍ണീലിയസാണ് പട്ടിക തികച്ചത്.

അതേസമയം നായകന്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ഗോളാണ് ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം ജയമൊരുക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 68-ാം മിനിറ്റിലാണ് റഷ്‌ഫോര്‍ഡ് വിജയഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ റൊമേലു ലുക്കാക്കുവിന്റെ ഗോളില്‍ ബെല്‍ജിയം ലോകകപ്പ് റണ്ണറപ്പുകളായ ക്രൊയേഷ്യയെയും തോല്‍പിച്ചു.

Next Story

Popular Stories