Top

ഒട്ടും പതറാതെ ഓറഞ്ച് പട; രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടറില്‍,

യൂറോ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചായ രണ്ടാം ജയത്തോടെ ഹോളണ്ട്. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രിയയെയാണ് തോല്‍പിച്ചത്. ജയത്തോടെ ഫ്രാങ്ക് ഡി ബോറിന്റെ ഓറഞ്ച് പട യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ യുക്രെയ്‌നെതിരേ സംഭവിച്ച പ്രതിരോധപ്പിഴവുകള്‍ പരിഹരിച്ച് ഇറങ്ങിയ ഹോളണ്ട് 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയിരുന്നു. ഡെന്‍സല്‍ ഡെംഫ്രൈസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് മെംഫിസ് ഡിപേയാണ് ലക്ഷ്യം കണ്ടത്. ഇതിനു ശേഷം ഹോളണ്ട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു […]

17 Jun 2021 9:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒട്ടും പതറാതെ ഓറഞ്ച് പട; രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടറില്‍,
X

യൂറോ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചായ രണ്ടാം ജയത്തോടെ ഹോളണ്ട്. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രിയയെയാണ് തോല്‍പിച്ചത്. ജയത്തോടെ ഫ്രാങ്ക് ഡി ബോറിന്റെ ഓറഞ്ച് പട യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ആദ്യ മത്സരത്തില്‍ യുക്രെയ്‌നെതിരേ സംഭവിച്ച പ്രതിരോധപ്പിഴവുകള്‍ പരിഹരിച്ച് ഇറങ്ങിയ ഹോളണ്ട് 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയിരുന്നു. ഡെന്‍സല്‍ ഡെംഫ്രൈസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് മെംഫിസ് ഡിപേയാണ് ലക്ഷ്യം കണ്ടത്.

ഇതിനു ശേഷം ഹോളണ്ട് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോള്‍ അകന്നു നിന്നു. തുടര്‍ന്ന് ഈ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ അവര്‍ രണ്ടാം പകുതിയിലും ആക്രമണ ഫുട്‌ബോള്‍ തന്നെ കാഴ്ചവച്ചു. നിരവധി അവസരങ്ങള്‍ തുറന്നെടുത്ത അവര്‍ 67-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി.

ഡിപേ മൈതാന മധ്യത്തു നിന്നു നല്‍കിയ പാസ് സ്വീകരിച്ച് കുതിച്ച മാലെന്‍ ഗോള്‍ വലക്കു മുന്നില്‍ വെച്ച് പന്ത് ഡംഫ്രൈസിന് കൈമാറി. താരം പന്ത് വലയില്‍ എത്തിച്ചു. ഡൈഫ്രൈസ് യുക്രൈനെതിരായ മത്സരത്തിലും ഗോള്‍ നേടിയിരുന്നു. ഈ വിജയത്തോടെ ഹോളണ്ട് 6 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് എത്തി. ഈ വിജയം പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്നതോടൊപ്പം ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്നും ഉറപ്പാക്കി.

Next Story

Popular Stories