Big Bash League

പീറ്റര്‍ സിഡിലിന് അഞ്ച് വിക്കറ്റ്; അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിന് ആദ്യ ജയം

ബിഗ് ബാഷ് ക്രിക്കറ്റ് ലീഡില്‍ അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സിന് ആദ്യ ജയം. ഹോബാര്‍ട്ട് ഹറിക്കെയിന്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി. ഹറിക്കെയിന്‍സ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം സ്‌ട്രൈക്കേഴ്‌സ് എട്ട് പന്ത് ബാക്കി നില്‍കെയാണ് മറിടന്നത്. സ്‌ട്രൈക്കേഴ്‌സിനായി ജെയ്ക് വെതറാള്‍ഡും, നായകന്‍ ഡാര്‍സി ഷോര്‍ട്ടും അര്‍ദ്ധ സെഞ്ച്വറി നേടി.

36കാരനായ പീറ്റര്‍ സിഡിലിന്റെ കയ്യില്‍ ഇനിയും ഒരു വെടിക്കുള്ള മരുന്ന് കൂടിയുണ്ട്. മൂന്ന് ഹോബാര്‍ട്ട് ഹറിക്കെയിന്‍സ് താരങ്ങളുടെ സ്റ്റമ്പ് തെറിപ്പിച്ചതടക്കം അഞ്ച് വിക്കറ്റാണ് സിഡില്‍ എറിഞ്ഞിട്ടത്. താരത്തിന്റെ ബൗളിംഗിന് മുന്നില്‍ ഹറിക്കെയിന്‍സ് ബാറ്റിംഗ് നിര തകര്‍ന്നു. 46 റണ്‍സ് വീതം നേടിയ ബെന്‍ മക്ഡര്‍മോട്ടും കോളിന്‍ ഇന്‍ഗ്രവുമാണ് ഹറിക്കെയിന്‍സിനായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്‌ട്രൈക്കേഴ്‌സിനും തുടക്കത്തില്‍ പിഴച്ചു. സ്‌കോര്‍ ഒമ്പതില്‍ നില്‍കെ ഫില്‍ സാള്‍ട്ടിനേയും, മാറ്റ് റെന്‍ഷോയെയും ജെയിംസ് ഫോക്‌നര്‍ മടക്കി. എന്നാല്‍ ജെയ്ക് വെതറാള്‍ഡും നായകന്‍ അലക്‌സ് ക്യാരിയും ചേര്‍ന്ന് അനായാസം ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു. വെതറാള്‍ഡ് 68ഉം അലക്‌സ് ക്യാരി 55ഉം റണ്‍സ് നേടി.

3.3 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ പീറ്റര്‍ സിഡിലാണ് കളിയിലെ താരം. ജയത്തോടെ സ്‌ട്രൈക്കേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള ഹറിക്കെയിന്‍സ് രണ്ടാം സ്ഥാനത്താണ്.

Latest News