Top

‘പണി വൃത്തിയായി ചെയ്യുന്നിടത്തോളം യാതൊരു പ്രശ്‌നവുമില്ല’; പന്തിന് പിന്തുണ നല്‍കി ഹിറ്റ്മാന്‍

ഋഷഭ് പന്തിന് പിന്തുണയുമായി രോഹിത് ശര്‍മ്മ. അവന്റെ ജോലി ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നിടത്തോളം ബാറ്റിംഗ് ശൈലിയില്‍ മാനേജ്‌മെന്റിന് യാതൊരു പ്രശ്‌നവുമില്ലെന്ന് രോഹിത് പറഞ്ഞു. ടെസ്്റ്റ് ക്രിക്കറ്റിന് യോജിച്ച ബാറ്റിംഗ് ശൈലിയല്ല ഋഷഭ് പിന്തുടരുന്നതെന്ന് വിമര്‍ശനത്തോട് പ്രതികരിക്കവെയാണ് ഹിറ്റ്മാന്‍ ഇക്കാര്യം പറഞ്ഞത്. ‘വളരെ വ്യത്യസ്ഥമായ ശൈലിയില്‍ ബാറ്റുവീശുന്ന താരമാണ് ഋഷഭ്. അവന് അവന്റേതായ ശൈലിയുണ്ട്. ഓരോ ഇന്നിംഗ്‌സിനെയും എങ്ങെനെ സമീപിക്കണമെന്ന് തീര്‍ച്ചയായും കൃത്യമായ ധാരണയുണ്ട്. എന്നാല്‍ പന്ത് അവന് ഉചിതമാണെന്ന് തോന്നുന്ന രീതിയിലാണ് ബാറ്റുവീശുന്നത്. അത് നല്ലതാണെന്നാണ് ഞങ്ങളുടെയും […]

5 March 2021 10:46 AM GMT

‘പണി വൃത്തിയായി ചെയ്യുന്നിടത്തോളം യാതൊരു പ്രശ്‌നവുമില്ല’; പന്തിന് പിന്തുണ നല്‍കി ഹിറ്റ്മാന്‍
X

ഋഷഭ് പന്തിന് പിന്തുണയുമായി രോഹിത് ശര്‍മ്മ. അവന്റെ ജോലി ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നിടത്തോളം ബാറ്റിംഗ് ശൈലിയില്‍ മാനേജ്‌മെന്റിന് യാതൊരു പ്രശ്‌നവുമില്ലെന്ന് രോഹിത് പറഞ്ഞു. ടെസ്്റ്റ് ക്രിക്കറ്റിന് യോജിച്ച ബാറ്റിംഗ് ശൈലിയല്ല ഋഷഭ് പിന്തുടരുന്നതെന്ന് വിമര്‍ശനത്തോട് പ്രതികരിക്കവെയാണ് ഹിറ്റ്മാന്‍ ഇക്കാര്യം പറഞ്ഞത്.

‘വളരെ വ്യത്യസ്ഥമായ ശൈലിയില്‍ ബാറ്റുവീശുന്ന താരമാണ് ഋഷഭ്. അവന് അവന്റേതായ ശൈലിയുണ്ട്. ഓരോ ഇന്നിംഗ്‌സിനെയും എങ്ങെനെ സമീപിക്കണമെന്ന് തീര്‍ച്ചയായും കൃത്യമായ ധാരണയുണ്ട്. എന്നാല്‍ പന്ത് അവന് ഉചിതമാണെന്ന് തോന്നുന്ന രീതിയിലാണ് ബാറ്റുവീശുന്നത്. അത് നല്ലതാണെന്നാണ് ഞങ്ങളുടെയും വിലയിരുത്തല്‍. അവന്റെ ജോലി ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നിടത്തോളം മാനേജ്‌മെന്റിന് യാതൊരു പ്രശ്‌നവുമില്ല.’ രോഹിത് ശര്‍മ്മ

ടെസ്റ്റ് ക്രിക്കറ്റിന് ഉചിതമല്ലാത്ത ആക്രമണ ശൈലിയാണ് പന്തിന്റേതെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ബൗളറെ ആക്രമിച്ച് പ്രതിരോധത്തിലാക്കി കൂടുതല്‍ റണ്‍സ് നേടുന്ന രീതിയാണ് പന്തിന്റേത്. ന്യൂബോളുകളില്‍ പോലും ആക്രമിക്കുക. പ്രതിരോധിക്കുമെന്ന് തോന്നുന്ന നിമിഷങ്ങളില്‍ അപ്രതീക്ഷിത ഷോട്ടുകള്‍ കളിച്ച് സ്പിന്നര്‍മാരെ പോലും സമ്മര്‍ദ്ദത്തിലാക്കാനും താരത്തിനാവും.

അതേസമയം എല്ലാ സമയങ്ങളിലും പന്തിന്റെ ശൈലി വിജയിക്കണമെന്നില്ല. ഓസീസ് പര്യടനത്തിന് മുന്‍പ് നടന്ന മത്സരങ്ങളില്‍ പന്ത് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഓസീസില്‍ നിര്‍ണായക സാന്നിധ്യമാവാന്‍ പന്തിന് സാധിച്ചു. വിദേശ പിച്ചുകളില്‍ വിജയിച്ച തന്ത്രം ഇന്ത്യയിലെ സ്ലോ പിച്ചുകളില്‍ കൂടെ വിജയിച്ചതോടെ പന്തിന്റെ ശൈലിയും അംഗീകരിക്കപ്പെടുകയാണ്.

Next Story

Popular Stories