Top

‘ആരെയും ഉപദ്രവിച്ചിട്ടില്ല, ആ വ്യക്തിയെ അറിയാന്‍ ആഗ്രഹം’; ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി ‘വേടന്‍’

തനിക്ക് നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി മലയാളി റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. അറിഞ്ഞുകൊണ്ട് ഇതുവരെ ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയപ്പെടുന്ന വ്യക്തിയെ അറിയാന്‍ ആഗ്രഹിക്കുന്നെന്നും ഹിരണ്‍ദാസ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിച്ചവരുടെ ഉദ്ദേശ ശുദ്ധി മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. അസാധാരണമായ ചുരുക്കം ചില സാഹചര്യങ്ങള്‍ മാറ്റി വെച്ചാല്‍ സാധാരണമായ ഒരു ജീവിതം നയിക്കുന്ന ആളാണ് താനെന്നും ഹിരണ്‍ദാസ് പറഞ്ഞു. ഹിരണ്‍ദാസ് മുരളി പറയുന്നു: Women Against Sexual […]

3 Jun 2021 8:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആരെയും ഉപദ്രവിച്ചിട്ടില്ല, ആ വ്യക്തിയെ അറിയാന്‍ ആഗ്രഹം’; ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി ‘വേടന്‍’
X

തനിക്ക് നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ വിശദീകരണവുമായി മലയാളി റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. അറിഞ്ഞുകൊണ്ട് ഇതുവരെ ആരെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയപ്പെടുന്ന വ്യക്തിയെ അറിയാന്‍ ആഗ്രഹിക്കുന്നെന്നും ഹിരണ്‍ദാസ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിച്ചവരുടെ ഉദ്ദേശ ശുദ്ധി മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. അസാധാരണമായ ചുരുക്കം ചില സാഹചര്യങ്ങള്‍ മാറ്റി വെച്ചാല്‍ സാധാരണമായ ഒരു ജീവിതം നയിക്കുന്ന ആളാണ് താനെന്നും ഹിരണ്‍ദാസ് പറഞ്ഞു.

ഹിരണ്‍ദാസ് മുരളി പറയുന്നു:

Women Against Sexual Harassment എന്ന ഫേസ്ബുക് ഗ്രൂപ്പില്‍ എന്നെ ചേര്‍ത്ത് വച്ച് വന്നൊരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നു. ‘ഇപ്പോള്‍ എന്തിന്’ എന്നുള്ള സ്ഥിരം ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുന്‍വിധികള്‍ വച്ചു കൊണ്ടുള്ള വിവേചനത്തെ കലാപരമായി എതിര്‍ക്കുന്ന, അല്ലെങ്കില്‍ അതിനു ശ്രമിക്കുന്ന എന്നെ പറ്റിയുള്ള ഇത്തരം വാര്‍ത്തകള്‍ മുന്നോട്ടു കൊണ്ടുവരാന്‍ ശ്രമിച്ചവരുടെ ഉദ്ദേശ ശുദ്ധി മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്.

ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്‍പ് ഒരു കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അസാധാരണമായ ചുരുക്കം ചില സാഹചര്യങ്ങള്‍ മാറ്റി വെച്ചാല്‍ സാധാരണമായ ഒരു ജീവിതം നയിക്കുന്ന ആളാണ് ഞാന്‍. പക്ഷെ ഈ അസാധാരണമായ സാഹചര്യങ്ങള്‍ എന്നിലെ കലാകാരനെയും സാമൂഹിക പ്രവര്‍ത്തകനെയും ഉണ്ടാക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു വ്യക്തിയോ കാരണമോ, വിവേചനത്തോടും അടിച്ചമര്‍ത്തലിനോടുമുള്ള എന്റെ എതിര്‍ത്ത് നില്‍പ്പില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ പോവുന്നില്ല.

മേല്പറഞ്ഞിരിക്കുന്ന പോസ്റ്റില്‍ എന്റെ പ്രവര്‍ത്തികള്‍ എന്ന് പറയപ്പെടുന്ന ചില വിഷയങ്ങള്‍ ഒന്നോ അതില്‍ കൂടുതലോ വ്യക്തികളെ വേദനിപ്പിച്ചതായി പറയുന്നു. മുന്‍പ് പറഞ്ഞ പ്രകാരമുള്ള എന്റെ സാധാരണ ജീവിതത്തില്‍ ഏതൊരു വ്യക്തിയുടെയും പോലുള്ള ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, എന്റെ വ്യക്തിപരമായ ബന്ധങ്ങളെ ഞാന്‍ ഈ പൊതു മാധ്യമത്തില്‍ ചര്‍ച്ചചെയ്യാന്‍ താല്പര്യപ്പെടുന്നില്ല. എങ്കിലും ഈ പോസ്റ്റില്‍ പറയപ്പെടുന്ന ആ വ്യക്തിയോ വ്യക്തികളോ ആരാണെന്നു ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നു.

ഒരു സ്വത്വ ബോധമുള്ള ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക്, ഈ പറയപ്പെടുന്ന വിഷയത്തിന്റെ അന്തിമ തീരുമാനവും അതിലെ സത്യവും ഞാനും എന്നെ ഇത് വരെ പിന്തുണച്ച നിങ്ങളെയും ഞാന്‍ അറിയിക്കുന്നതാണ്. എന്റെയും, ഈ പറയപ്പെടുന്ന വ്യക്തികളുടെയും സ്വകാര്യത മാനിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ എന്നും ശബ്ദരഹിതമായവര്‍ക്ക് അവരുടെ പ്രശ്‌നങ്ങളെ മുന്നോട്ടു കൊണ്ട് വരാന്‍ ഒരു വഴിയാണ്. ഈ സാമൂഹിക മാധ്യമം തന്നെയാണ് ‘വേടന്‍’ എന്ന കലാകാരനേയും മുന്നോട്ടു കൊണ്ട് വന്നത്. ആയതിനാല്‍, എന്നെ പറ്റിയുള്ള ഈ വാര്‍ത്തയുടെ സത്യാവസ്ഥ ബോധിപ്പിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അറിഞ്ഞുകൊണ്ട് ഇതുവരെ ആരെയും ഉപദ്രവിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല, ഇനി ശ്രമിക്കുകയുമില്ല. ഇതൊരു മാപ്പു പറച്ചിലോ കുറ്റ സമ്മതമോ അല്ല, മറിച് എന്നെ പറ്റിയുള്ള ഈ ചര്‍ച്ചയെ അഭിസംബോധന ചെയ്യുകയാണ്.

——-

To whom it may concern,
It came to my attention that a social media post that stems out from the Facebook group Women Against Sexual Harassment has associated my name with an accusation from a concerned party. An initial thought would be, ‘why now’. Being someone, who is constantly in the midst of jabbing at the powerful, I feel the genuine intention behind making such a gesture.
I want to assure you one thing at the beginning. I am an ordinary man, with an ordinary past. I have lived an ordinary life with extraordinary events happening around me. These events groomed me and educated me to stand with the powerless and defenceless. No higher faculty can ever draw a string on my actions when I decide to help those who need my voice.
The Facebook post suggests that my actions in the past have hurt someone. Affirming the fact that mine is an average life, has led me to have relationship(s), like everyone out there. However, I don’t wish to carry my private life to a public platform, just like how I do not carry it with my artistic and social engagements. In the end, I wish to be on good terms with everyone. I wholeheartedly would like to know about the people involved.
As an upstanding citizen of India, I choose to stay put until the matters resolved in their entirety. I believe in the fundamental right to privacy and request everyone in the digital and non-digital realm to respect my and the involved individual’s privacy. Let us not forget that social media helped the voiceless to have their opinions and concerns raised and the same social media has supported Vedan to become who he is today. That is why I want to deal with it as honest and open as possible, like an unfeigned social media user. Let this discussion unfold in a healthy manner.
P.S: I have never intentionally and/or consciously attempted to hurt anyone. Please do not consider this as a ‘coming-out-clean’ post, and I strongly urge my followers to please do not engage in any conversation that delineates me as a good or bad person.

Next Story