കേന്ദ്രമന്ത്രിസഭാ വികസനം ചിരാഗിന്റെ സാധ്യത മങ്ങി: ജെഡിയുവിന് കൂടുതല്‍ പ്രാതിനിധ്യം ലഭിച്ചേക്കും
കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്റെ സാധ്യത മങ്ങി. അതേ സമയം, ജെ ഡി യുവിന് രണ്ടുസീറ്റുകള്‍ കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ ലഭിച്ചേക്കുമെന്ന് സൂചന. ജെ ഡി യുവിന്റെ എതിര്‍പ്പാണ് ചിരാഗിന്റെ സാധ്യത തള്ളിക്കളഞ്ഞത്. ജെ ഡി യുവില്‍ നിന്ന് മുഗ്ഗാര് എം പി, രാജീവ് രജ്ജന്‍ അഥവാ ലല്ലന്‍ സിംഹ്, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ആര് പി സിംഹ് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. കേന്ദ്രമന്ത്രിസഭാ വികസനമുണ്ടായാല്‍ ജെ ഡി യുവിന്റെ പങ്ക് ലഭിക്കണമെന്ന് പാര്‍ട്ടി […]
13 Jun 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്റെ സാധ്യത മങ്ങി. അതേ സമയം, ജെ ഡി യുവിന് രണ്ടുസീറ്റുകള്‍ കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ ലഭിച്ചേക്കുമെന്ന് സൂചന. ജെ ഡി യുവിന്റെ എതിര്‍പ്പാണ് ചിരാഗിന്റെ സാധ്യത തള്ളിക്കളഞ്ഞത്.
ജെ ഡി യുവില്‍ നിന്ന് മുഗ്ഗാര് എം പി, രാജീവ് രജ്ജന്‍ അഥവാ ലല്ലന്‍ സിംഹ്, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ആര് പി സിംഹ് എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. കേന്ദ്രമന്ത്രിസഭാ വികസനമുണ്ടായാല്‍ ജെ ഡി യുവിന്റെ പങ്ക് ലഭിക്കണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ആര് പി സിംഹ് ഇതുസംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചിരുന്നു.
ഉപഭോക്തൃകാര്യം, ഭക്ഷ്യപൊതുവിതരണം, വാണിജ്യവ്യവസായികം എന്നീ വകുപ്പുകളാണ് ജെ ഡി യുവിന് നല്‍കുകയെന്നാണ് ബിഹാര്‍ എന്‍ ഡി എയില്‍ നിന്നറിയുന്നത്. ഇപ്പോള്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. എല്‍ ജെ പി മേധാവി രാം വിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്നാണ് ഭക്ഷ്യപൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകള്‍ പിയൂഷ് ഗോയലിന്റെ കൈകളിലെത്തിചേര്‍ന്നത്.
പസ്വാന്റെ മകന് ചിരാഗ് പസ്വാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ജെ ഡി യുവിന് എതിര്‍പ്പുണ്ട്. അതുകൊണ്ട് മന്ത്രിസഭാ വികസനത്തില്‍ ജെ ഡി യുവിന് കൂടുതല്‍ പ്രധിനിധ്യം ലഭിക്കുമെന്നാണ് എന്‍ ഡി എ വൃത്തങ്ങളില്‍ നിന്നറിയുന്നത.് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെ ജെ ഡി യുവിന് അര്‍ഹമായ സ്ഥാനം നല്‍കാനാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. യു പിയിലെ കുര്‍മി വിഭാഗത്തില്‍ ജെ ഡി യുവിന് നല്ല സ്വാധീനമുള്ളത് കണ്ടുകൊണ്ടുള്ള നീക്കമെന്നാണ് സൂചന.