Top

അഞ്ച് വിമത എംപിമാരേയും ലോക്ജനശക്തിയില്‍ നിന്ന് പുറത്താക്കി ചിരാഗ് പസ്വാന്‍

ലോക്ജനശക്തി അധ്യക്ഷ സ്ഥാനത്തു നിന്ന് വിമതവിഭാഗം തന്നെ നീക്കിയതിന് തൊട്ടുപിന്നാലെ ചിരാഗ് പസ്വാന്‍ അഞ്ച് വിമത എം പിമാരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പശുപതി കുമാര്‍ പരസ് ഉള്‍പ്പടെ അഞ്ച് വിമത എം പിമാരേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ചിരാഗ് അറിയിച്ചു. അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയത് മുതല്‍ കഴിഞ്ഞ ദിവസം വരെ നടന്ന വിമതനീക്കങ്ങള്‍ക്കെതിരെ ചിരാഗിന്റെ ആദ്യ പ്രതികരണമാണ് ഇത്.നേരത്തെ ചിരാഗിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്തായി പശുപതി കുമാര്‍ പരസിന്റെ […]

15 Jun 2021 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ച് വിമത എംപിമാരേയും ലോക്ജനശക്തിയില്‍ നിന്ന് പുറത്താക്കി ചിരാഗ് പസ്വാന്‍
X

ലോക്ജനശക്തി അധ്യക്ഷ സ്ഥാനത്തു നിന്ന് വിമതവിഭാഗം തന്നെ നീക്കിയതിന് തൊട്ടുപിന്നാലെ ചിരാഗ് പസ്വാന്‍ അഞ്ച് വിമത എം പിമാരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പശുപതി കുമാര്‍ പരസ് ഉള്‍പ്പടെ അഞ്ച് വിമത എം പിമാരേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ചിരാഗ് അറിയിച്ചു.

അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയത് മുതല്‍ കഴിഞ്ഞ ദിവസം വരെ നടന്ന വിമതനീക്കങ്ങള്‍ക്കെതിരെ ചിരാഗിന്റെ ആദ്യ പ്രതികരണമാണ് ഇത്.നേരത്തെ ചിരാഗിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കം ചെയ്തായി പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലുള്ള വിമാതവിഭാഗം പ്രഖ്യാപിച്ചിരുന്നു. അതേ തുടര്‍ന്നാണ് ചിരാഗും കടുത്ത നടപടികളിലേക്ക് കടന്നത്.

തന്റെ പിതാവ് രാംവിലാസ് പസ്വാന്‍ സ്ഥാപിച്ച പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പരാമാവധി പരിശ്രമിച്ചു. കുടുംബത്തെ ഒപ്പം നിര്‍ത്താനും ശ്രമിച്ചു. എന്നാല്‍ ഇക്കാര്യത്തിലെല്ലാം പരാജയപ്പെട്ടതായി ചിരാഗ് പസ്വാന്‍ ട്വീറ്റ് ചെയ്തു. രാംവിലാസ് പസ്വാന്റെ ഇളയ സഹോദരനും വിമത നേതാവുമായ പശുപതി കുമാര്‍ പരസിന് മാര്‍ച്ചില്‍ ചിരാഗ് എഴുതിയ കത്തും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ പരസിന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായ അസംതൃപ്തികള്‍ കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ട്. കൂടാതെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് പരസിനെ പരിഗണിക്കുമെന്നും ചിരാഗ് വ്യക്തമാക്കുന്നുണ്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ലോക്ജനശക്തിയില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്. നിധീഷ് കുമാറിന് പിന്തുണ നല്കാന്‍ ചിരാഗ് വിസമ്മതിച്ചതാണ് പരസിനേയും വിമതരേയും ചൊടിപ്പിച്ചത്. പരസ് നിധീഷിന്റെ അടുത്തയാളായാണ് അറിയപ്പെടുന്നത്.

Next Story

Popular Stories