Top

‘നിന്റെ ശവക്കുഴി ജമ്മുവില്‍ത്തന്നെ കുഴിക്കും’; കത്വ കേസിലെ അഭിഭാഷകയ്ക്ക് നേരെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ വധഭീഷണി

ജമ്മു കശ്മീരിലെ കത്വയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപിക സിങ് രജാവത്തിന് നേരെ വധഭീഷണി. ഹിന്ദുത്വ മുദ്രാവാക്യങ്ങളുയര്‍ത്തി അഭിഭാഷകയുടെ വീടിന് മുന്നില്‍ എത്തിയ അക്രമികളാണ് വധഭീഷണി മുഴക്കിയത്. ദീപിക തന്നെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തെത്തിച്ചത്. ‘ശ്രദ്ധിക്കൂ, എന്റെ വീടിന് പുറത്ത് തടിച്ചുകൂടിയ ആളുകള്‍ എനിക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയാണ്’, എന്ന അടിക്കുറിപ്പോടെയാണ് ദീപിക വീഡിയോ ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പൊലീസെത്തുന്നത് […]

21 Oct 2020 7:59 AM GMT

‘നിന്റെ ശവക്കുഴി ജമ്മുവില്‍ത്തന്നെ കുഴിക്കും’; കത്വ കേസിലെ അഭിഭാഷകയ്ക്ക് നേരെ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ വധഭീഷണി
X

ജമ്മു കശ്മീരിലെ കത്വയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷക ദീപിക സിങ് രജാവത്തിന് നേരെ വധഭീഷണി. ഹിന്ദുത്വ മുദ്രാവാക്യങ്ങളുയര്‍ത്തി അഭിഭാഷകയുടെ വീടിന് മുന്നില്‍ എത്തിയ അക്രമികളാണ് വധഭീഷണി മുഴക്കിയത്. ദീപിക തന്നെയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തെത്തിച്ചത്.

‘ശ്രദ്ധിക്കൂ, എന്റെ വീടിന് പുറത്ത് തടിച്ചുകൂടിയ ആളുകള്‍ എനിക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയാണ്’, എന്ന അടിക്കുറിപ്പോടെയാണ് ദീപിക വീഡിയോ ട്വീറ്റ് ചെയ്തത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പൊലീസെത്തുന്നത് വരെ അഭിഭാഷകയ്‌ക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. പിറ്റേന്നും സംഘം ഭീഷണിയുമായി ദീപികയുടെ വീടിന് സമീപത്തെത്തി.

ദീപികയെ കൊല്ലുമെന്നും ദീപികയുടെ ശവക്കുഴി ജമ്മുവില്‍ത്തന്നെ കുഴിക്കുമെന്നുമടക്കമുള്ള ഭീഷണികളാണ് അക്രമികള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ദീപിക ട്വീറ്റ് ചെയ്ത ഒരു കാര്‍ട്ടൂണ്‍ ഹിന്ദു ദൈവങ്ങളെയും ദേവതമാരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് വലിയ സൈബര്‍ ആക്രമണവും നടന്നിരുന്നു. ദീപികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ക്യാമ്പയിനുകളും ഉണ്ടായിരുന്നു. നവരാത്രിയോടനുബന്ധിച്ച് ദീപിക പോസ്റ്റ് ചെയ്ത കാര്‍ട്ടൂണാണ് വിവാദത്തിന് വഴിവെച്ചത്. നവരാത്രിയില്‍ ഒരാള്‍ ദേവതയുടെ കാലുകളില്‍ സ്പര്‍ശിക്കുന്നതും മറ്റൊരു ദിവസം അതേ വ്യക്തി ഒരു സ്ത്രീയുടെ കാലുകളില്‍ പിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിന്റെയും ചിത്രീകരണമാണ് കാര്‍ട്ടൂണിലുള്ളത്.

വിരോധാഭോസം എന്ന് തലക്കെട്ടിട്ടാണ് ദീപിക കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തത്. നവരാത്രി ദിവസം ദീപിക ബോധപൂര്‍വം തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ചിലര്‍ ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് ദീപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹാഷ്ടാഗ് ക്യാമ്പയിനിങുകള്‍ ആരംഭിച്ചതും ദീപികയുടെ വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കിയതും.

Next Story